1 നരകപക്ഷം
—————-
ആശയായിരുന്നു അവള്‍
ജനകോടികള്‍ക്ക്-
അഭിലാഷമായിരുന്നു അവള്‍
നീറുന്ന മനങ്ങള്‍ക്ക്
സാന്ദ്ര സംഗീതമായിരുന്നു അവള്‍
പുകയുന്ന നെഞ്ചകങ്ങള്‍ക്ക്
തേ കനിയായിരുന്നു അവള്‍.
പക്ഷമെന്നല്ല അവള്‍ക്കു പേര്‍
ഇടതുപക്ഷമെന്നല്ലോ
അവള്‍ക്കു പേര്‍.
വലത് എന്ന ചൂഷകപക്ഷത്തിന്
ബദലുമായ് പിറന്ന
ഇടതെന്ന പക്ഷം .
ആ മഹാപക്ഷത്തിനെന്തേ പക്ഷാഘാതം?
ജനപക്ഷത്തിനെന്തേ ജനദ്രോഹപക്ഷമായ്?
കെ എന്നും സില്‍വര്‍ എന്നും പേരിട്ട് –
സുവര്‍ണ്ണനാടിനെ വെറിനാടാക്കാന്‍
ദൈവത്തിന്റെ നാടന്തേ
നരകം ചമയ്ക്കുന്നു?
2
പുത്തന്‍ അരക്കില്ലം
————————–
ജനം ജനം എന്നത്
വിഭജനമാക്കുന്നോരല്ലോ
ഭരണ ഭജനക്കാര്‍.
അക്കൂട്ടര്‍ക്ക് ഏക തൊഴില്‍
വിഘടനം വിഭജനം മാത്രം.
വേണ്ടാതീന റെയില്‍ ഘടിപ്പിച്ച്
പരക്കം പാച്ചിലിന് ആക്കം കൂടുന്നോര്‍ക്ക്
ഏക ലക്ഷ്യം വിഘടം!
വിഘടിപ്പിച്ച് വിഘടിപ്പിച്ച്
സ്വര്‍ണ്ണ ഭൂവിനെ സില്‍വറാക്കി
കോടികള്‍ അമ്മാനമാടാന്‍
ഘടന തീര്‍ക്കുവോര്‍ നാട്ടരചര്‍.
ഈ അരചര്‍ വാഴും കാലം
അരക്കില്ലമായ് ഭവിച്ചിടും
അമ്പിളീ പോലുള്ള ഈ നിലാനാട് !