രണ്ടു കവിതകള്‍

 

 

 

 

 

ജലവേട്ട
————

ജലാശയത്തില്‍

ജലം തേടി

അലഞ്ഞു വലഞ്ഞു ഞാന്‍

ഒടുവിലിതാ ഒരത്താണി:

വേട്ടക്കാരന്റെ കൊളുത്ത്!

 

ചുവന്ന മനുഷ്യന്‍
————————-

കേവല മര്‍ത്യനായിട്ടായിരുന്നു

എന്റെ പിറവി

ആദ്യമേ ഞാന്‍

ദളിതനായി

ശേഷം അവരെന്നെ

ഹിന്ദുവാക്കി;

അതിപ്പിന്നെയെന്നെ

സിഖും ജൈനനും ക്രിസ്ത്യനും

ബൗദ്ധനുമാക്കി .

ഒടുവില്‍ ഞാന്‍ കണ്ടു:

എല്ലറിന്റെ രക്തത്തിനും ഒരേ നിറം

എന്റെ സ്വന്തം രക്തത്തിനും

അതേ നിറം

ചുവപ്പ്….. കടും ചുവപ്പ്!

അതോടെ ,

എന്റെ മനുഷ്യത്വവും

ചുകന്നു;

ചുവപ്പ് …. കടും ചുവപ്പ്!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here