കശാപ്പുകാരൻ തൻ്റെ കത്തിക്കു മൂർച്ച കൂട്ടുകയാണ്. കത്തിയുടെ വായ്ത്തല ഒരു പാളൻ കല്ലിൻ്റ അഗ്രഭാഗത്ത് ഏറെ നേരം ഉരച്ചാണ് അയാൾ മൂർച്ച കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നത്.
“അറവുകത്തിക്ക് ഇത്രയൊക്കെ മൂർച്ച ആവശ്യമുണ്ടോ?”
അതു കണ്ടു കൊണ്ട് അവിടെയെത്തിയ ആഗതൻ ചോദിച്ചു.
” കത്തിക്കു മൂർച്ച കുറഞ്ഞാൽ കശാപ്പ് കൈയിൽ നിൽക്കില്ല. അതുമല്ല, എത്രയും വേഗം കഴുത്തറ്റു കിട്ടിയാൽ അതുകൾക്ക് അത്രയും വേദന കുറഞ്ഞു കിട്ടുമല്ലോ.”
കശാപ്പുകാരൻ രാകി മിനുക്കിയ കത്തിയുടെ മൂർച്ച പരിശോധിച്ചു കൊണ്ട് പറഞ്ഞു.
“ആഗതൻ തൻ്റെ അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് തിരിച്ചും മറിച്ചും നോക്കി.
” മൂർച്ച അത്ര പോര. വെറുതെയല്ല ആറേഴു തവണ പള്ളയ്ക്കു കയറ്റിയിട്ടും അവൻമാര് ചാവാൻ സമയമെടുത്തത്.”
അയാൾ കത്തി അരയിൽത്തന്നെ ഒളിപ്പിച്ചു. അനന്തരം, വന്ന കാര്യത്തിലേയ്ക്കു കടന്നു …..