വേട്ട
കടിഞ്ഞൂല്‍ സന്തതിയെ അണ്‍ എയ്ഡഡ് സ്കൂളില്‍ ആക്കിയിട്ടാണ് വക്കീലും ഭാര്യയും ‘ വേട്ട’യ്ക്കിറങ്ങിയത് .
രണ്ടെണ്ണത്തിനെക്കൂടി തപ്പിയില്ലെങ്കില്‍ സര്‍ക്കാര്‍ അദ്ധ്യാപികയായ ഭാര്യക്ക് ജോലി പോകും.
പുറമ്പോക്കിലെ പഞ്ചമിയായിരുന്നു ലക്ഷ്യം
‘പഞ്ചമിക്കെന്താ അണ്‍ എയ്ഡഡ് പുളിക്കുമോ?’ പഞ്ചമി ചീറി.
വക്കീല്‍ പറന്നും ഭാര്യ നനഞ്ഞും പോയി .
സെല്‍ഫി
———
സെല്‍ഫി എടുത്തെടുത്ത് സാംസങിനുള്ളില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടി അകത്ത് കെടന്ന് അലറി വിളിക്കുകയാണ്.
‘ആരെങ്കിലുമെന്നെ രക്ഷിക്യോ നാളെ കലോത്സവത്തില് നാടന്‍ നൃത്തം കളിക്കാനുള്ളതാ’
പകച്ചു പോയ അമ്മ കാദറുടെ കടയിലേക്കോടി. യന്ത്രം മറിച്ചു നോക്കിയിട്ട് കാദര്‍ പറഞ്ഞു.
‘ ഞമ്മള്‍ കൂട്ട്യാല്‍ കൂടില്ല ആള്‍ വരണം കൊറിയേന്ന്’
കെഞ്ചുകയാണമ്മ അപ്പോ നാളത്തെ കലോത്സവം!
‘ബേറൊരു ബയിണ്ട് , ഓള്‍ ഇയിന്റാത്തിരുന്ന് കളിച്ചോട്ടെ. ബ്ലൂടൂത്തീക്കൂടെ ഓര്‍ക്ക് കൊടുത്താ മതി’
പകയ്ക്കുകയാണമ്മ , വെഷപ്പല്ലല്ലേ നീലപ്പല്ല്?
കടപ്പാട് – ഇന്ന് മാസിക
Click this button or press Ctrl+G to toggle between Malayalam and English