രണ്ട് കഥകൾ

മുറ്റത്തെ മുല്ല   – ഏഴംകുളം മോഹൻ കുമാർ

————————

 

 

 

 

 

 

ഭാര്യ അയല്പക്കത്തെ ചെറുപ്പക്കാരനൊപ്പം നാടുവിട്ടു എന്നറിഞ്ഞപ്പോഴാണ് ” മുറ്റത്തെ മുല്ലക്ക് മണമില്ല” എന്ന് ഇടയ്ക്കിടയ്ക്ക് അവൾ പറഞ്ഞിരുന്നത് തന്നെപ്പറ്റിയാണെന്ന സത്യമായാൾക്കു ബോധ്യമായത് .

 

സ്വാർത്ഥത   – ജോൺ സാമുവൽ


 

 

 

 

മദ്യപിച്ച് ലക്കുകെട്ടവനോട് മദ്യവിരോധി പറഞ്ഞു.

” സ്വയവും സ്വന്തം കുടുംബത്തെയും നോക്കാതെ നിങ്ങളിങ്ങനെ പെരുമാറുന്നത് കഷ്ടമാ”

അപ്പോൾ മറുചോദ്യം

” താങ്കൾ മദ്യപിക്കാറുണ്ടോ?”

”ഇല്ല ”

” എങ്കിൽ പോയി രണ്ടെണ്ണം അടിച്ചിട്ട് വന്നിട്ട് പറയാൻ പറ്റുമോ എന്ന് നോക്ക് ”

തുടർന്ന് ആത്മഗതം ” സ്വാര്തഥനോടും അരാഷ്ട്രിയക്കാരനോടും പിന്നല്ലാതെ എന്ത് പറയാൻ?”

 

കടപ്പാട് – ഇന്ന് മാസിക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here