രണ്ടു കഥകള്‍

 

 

 

 

 

 

മീടൂ

സംവിധായകന്‍ നടിയോടു പറഞ്ഞു.

” നിന്റെ അഭിനയ സാമര്‍ത്ഥ്യം ആദ്യം എനിക്കും പിന്നെ എന്റെ സുഹൃത്തുക്കള്‍ക്കും പരിശോധിക്കണം . അതുകൊണ്ട് നീ ഇന്നു രാത്രി ഒറ്റക്ക് എന്റെ മുറിയില്‍ വരണം”

” ഥ് ഫൂ…”

നടിയുടെ ആട്ടിലെ തുപ്പലിന്റെ ശക്തിയില്‍ സംവിധായകന്‍ ദൂരേക്കു തെറിച്ചു വീണു.

ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി

കടപ്പാട്:- ഇന്ന് മാസിക

—————————————————————————————

അച്ഛനും മകനും
———————–

 

 

 

 

 

 

അയാളുടെ നരച്ച താടിയിലും മുടിയുടെ ലക്ഷണം കൂടിയില്ലാത്ത തലയിലും തടവി അച്ഛന്‍ പറഞ്ഞു ” നെനക്കെന്നേക്കാള്‍ പ്രായമായല്ലോ മോനേ” അയാള്‍ കണ്ണു തുറന്നു പിടിച്ചു. പോകുമ്പോഴുള്ള അതേ വേഷത്തില്‍ അച്ഛന്‍. ഒട്ടും മാറിയിട്ടില്ല അതേ പ്രസരിപ്പ്. ചുളിവില്ലാത്ത മുഖം. അച്ഛനോടെന്തോ പറയാന്‍ അയാള്‍ വിക്കി ” വരൂ അച്ഛാ പോകാം ..”മകന്‍ പറഞ്ഞു .

തെന്നി വീഴാതിരിക്കാന്‍ അയാള്‍ അച്ഛന്റേതോ മകന്റേതോ എന്നു നിശ്ചയമില്ലാത്ത കൈയില്‍ മുറുക്കി പിടിച്ചു .
—————————-

എന്‍. രാജന്‍

കടപ്പാട് :- ഇന്ന് മാസിക

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here