രണ്ടു കഥകള്‍

 

 

 

മാന്യത -ശങ്കരനാരായണന്‍ മലപ്പുറം

‘ഇതെന്താ സൗദാമിന്യേടത്യേ ങ്ങളൊക്കെ വായേ തോന്ന്യേത് പറയണത്? ങ്ങള്‍ പറയണു കല്യാണ സാരിക്ക് മുപ്പത്തഞ്ചായീന്ന്.. ങ്ങളെ കെട്ട്യോന്‍ പര്‍ഞ്ഞു ഇരുപത്തഞ്ചെന്ന്. ങ്ങളെ മകന്‍ പര്‍ഞ്ഞു മുപ്പതെന്ന് . വടക്കേലെ വസന്ത പര്‍ഞ്ഞു ഏറി വന്നാ പതിനെട്ടായിരം ന്ന്!? മനുഷ്യമ്മാരായാ കോര്‍ച്ചൊക്കെ മാന്യത വേണം. ട്ടോ!’

 

2.  ഗാന്ധിവര  – കണ്ണോത്ത് കൃഷ്ണന്‍

മുത്തച്ഛന്‍ ഗാന്ധിജിയെ വരക്കാന്‍ സ്കെയിലും പെന്‍സിലും വച്ച് അളവ് കുറിക്കാന്‍ തുടങ്ങുമ്പോഴേക്കും കുട്ടി പൊട്ടിയ രണ്ടു മുട്ടത്തോടും അതിനു ചേര്‍ന്നൊരു വടിയും ചെരിച്ചു വരച്ച് ചിത്രം പൂര്‍ത്തിയാക്കി.

കടപ്പാട് – ഇന്നു മാസിക

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here