രണ്ടു കഥകള്‍

 

 

 

 

അറിവ് – വടയാര്‍ ശശി
———————————————————————-
എഞ്ചിനിയറിംഗ് പൂര്‍ത്തിയാക്കി പണിയൊന്നും കിട്ടതെ മൊബൈലില്‍ ചുരണ്ടിക്കൊണ്ടിരുന്ന ജ്യേഷ്ഠന്‍ , അനുജനോടു പറഞ്ഞു.

” എടാ നീ ആ ആടിനു കുറച്ചു പ്ലാവില എടുത്തു കൊടുക്ക് അതു വിശന്ന് കരയണതു കേള്‍ക്കുന്നില്ലേ?”

”പ്ലാവില കൊടുക്കാന്‍ എനിക്കറിയില്ല ചേട്ടാ അതെന്നെ കടിച്ചാലോ?”

” നീയാ ഗൂഗുളില്‍ ‘ ഹൗ ടു ഫീഡ് എ ഗോട്ട്’ എന്ന് സെര്‍ച്ച് ചെയ്താല്‍ പിടി കിട്ടും ”

——————————————————————————————-
വേദന – ശ്രീകുമാര്‍ കല്ലറ
——————————————————————————————-

 

 

 

 

 

അയാള്‍ വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു . എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തില്‍ ആ മദ്ധ്യവയസ്ക്കന്റെ മുഖം ദയനീയമായിരുന്നു. പെട്ടന്ന് അയാളെ തിരിച്ചറിഞ്ഞു. ഏതു വേദനയ്ക്കും പ്രതിവിധിയായ ഒറ്റമൂലി രാവിലെ മാര്‍ക്കറ്റിനു സമീപം വിറ്റയാള്‍!

കടപ്പാട്:- ഇന്ന് മാസിക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here