രണ്ടു കഥകള്‍

മൗനം

പുതിയൊരു സാരി അണിഞ്ഞുകൊണ്ടാണ് ഭാര്യ വന്നത്.

‘ എങ്ങനെയുണ്ട്?’

അയാള്‍ മിണ്ടിയില്ല.

അത്താഴത്തിനു പുതിയൊരു കറിക്കൂട്ടുനായാണവള്‍ വന്നത്.

‘ എങ്ങനുണ്ട്?’

അയാള്‍ ഒന്നും പറഞ്ഞില്ല.

പിന്നീടവള്‍ ഒരു ചെറുപ്പക്കാരന്റെ തോളില്‍ കൈയിട്ടു കൊണ്ടാണ് വന്നത് .

‘എങ്ങനുണ്ട്?”

അപ്പോഴാണ് മൗനത്തിന്റെ അപകടത്തെക്കുറിച്ച് അയാള്‍ തിരിച്ചറിഞ്ഞത്.
…………………………………

ഇലപ്പിക്കുളം രവീന്ദ്രന്‍
……………………………………..

ഇറച്ചി

ഇറച്ചിപ്പൊതിയുമായി വന്ന ബാലനെ അവര്‍ തടഞ്ഞു . ഏറെ നാളായി സ്വരൂപിച്ച നാണയത്തുട്ടുകള്‍ കൊണ്ട് ദരിദ്രയായ അമ്മ കുരുന്നുകള്‍ക്ക് നല്‍കാന്‍ വാങ്ങിച്ചതാണ്. ഒരു കൂട്ടം ചെറുപ്പക്കാര്‍ ആ വഴി വന്നു.
” പശു ഇറച്ചി അല്ലേടാ ഇത് ” അവര്‍ അട്ടഹസിച്ചു.

” അല്ല പോത്തിറച്ചിയാണ് ” അവന്‍ പേടിച്ചു വിറച്ച് പറഞ്ഞു.

” രണ്ടും ഒന്നു തന്നെ ” അവര്‍ ആ ബാലനെ തല്ലിക്കൊന്നു. പിന്നെ ഇറച്ചിപ്പൊതിയുമായി നടന്നകന്നു. മദ്യം കൂട്ടി പൊരിച്ചു തിന്നാന്‍.
…………………………………………..

ഗോപാലകൃഷ്ണന്‍ യു. ആര്‍.
………………………………..

കടപ്പാട് – ഇന്ന് മാസിക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here