എം.ടി. വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ ‘രണ്ടാമൂഴ’ത്തിന് മോഹിനിയാട്ട ഭാഷ്യം. പ്രശസ്ത നര്‍ത്തകി സുചിത്ര വിശ്വേശ്വരനാണ് ‘രണ്ടാമൂഴം’ മോഹിനിയാട്ടത്തില്‍ ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലാണ് വ്യത്യസ്തമായ ഈ മോഹിനിയാട്ടം അരങ്ങേറുന്നത് .
തൃപ്പൂണിത്തുറ ലാസ്യചിത്ര സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡ്രാമ ‘ലാസ്യം മോഹനം’ എന്ന പേരില്‍ നടത്തുന്ന നൃത്ത പരിപാടിയുടെ ഭാഗമായിട്ടാണിത്. ഇതിനു മുമ്പ് കോഴിക്കോട് ഒരു വേദിയില്‍ എം.ടിയുടെ സാന്നിധ്യത്തില്‍ ‘രണ്ടാമൂഴം’ മോഹിനിയാട്ടമായി അവതരിപ്പിച്ച് പ്രശംസ നേടിയ സുചിത്ര വിശ്വേശ്വരന്‍ നാരായണീയം ഉള്‍പ്പെടെ പുരാണങ്ങളും മലയാളത്തിലെ പ്രശസ്ത കവിതകളുമൊക്കെ മോഹിനിയാട്ടത്തില്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്