രണ്ടാമൂഴം വിവാദത്തിൽ മധ്യസ്ഥൻ വേണോയെന്നു കോടതി 17ന് തീരുമാനിക്കും. നേരത്തെ തിരക്കഥ നൽകി രണ്ടു വർഷത്തിന് ശേഷവും സിനിമയാക്കാനുള്ള നടപടികൾ ഉണ്ടാകാഞ്ഞതിനെ തുടർന്ന് തിരക്കഥാകൃത്ത് എം ടി തന്റെ രചന തിരികെ ചോദിച്ചു കോടതിയെ സമീപിച്ചിരുന്നു.
ഇതിന് പരിഹാരമെന്ന നിലയിലാണ് സംവിധായകൻ വി എ ശ്രീകുമാർ മധ്യസ്ഥനെ വെക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത് , എന്നാൽ സിനിമ നിർമാണം തുടങ്ങാൻ പറഞ്ഞിരുന്ന കാലാവധി തീർന്ന സാഹചര്യത്തിൽ അതിന്റെ അവശ്യമില്ലെന്നാണ് എം ടിയുടെ വാക്കീലിന്റെ അഭിപ്രായം.വി എ ശ്രീകുമാറിനെതിരെയും അദ്ദേഹത്തിന്റെ കമ്പനിക്കെതിരെയുമാണ് കേസ്