കവിതകൾക്ക് അവതാരിക എഴുതുമ്പോളെന്ന പോലെ കുനിഞ്ഞു നടക്കേണ്ടി വരാറില്ല മറ്റൊരിക്കലും. ഇതെഴുതുമ്പോൾ ഞാൻ നിവർന്നു നടന്നു. ഷാജുവിന്റെ ദീർഘ ലക്ഷ്യങ്ങളിലേക്കുള്ള ഉപകരണമികവ് എന്നെ അത്ഭുതപ്പെടുത്തി.ഭൂഗുരുത്വാധികാര പ്രമത്തതയെ ചെറുക്കാൻ തൂവലിനേക്കാൾ കരുത്തില്ലെന്നറിയുന്ന ഈ സൂഫി കൗതുകങ്ങളിൽ എല്ലാം എനിക്കും കൗതുകം. മുന്നോട്ടു കുതിക്കാനുള്ള എല്ലാ വെമ്പലുകളേയും ഞാനും ഇനി മുലകളെന്നേ വിളിക്കൂ. നീ തിരളുമ്പോഴാണ് അതൊരു ചെമ്പരത്തിയാകുന്നത് എന്ന വരി എഴുതാൻ കഴിയാതെ പോയതിൽ എനിക്ക് ഖേദമുണ്ട്.
കൽപറ്റ നാരായണൻ
പ്രസാധകർ റാസ്ബെറി ബുക്ക്സ്
വില 200 രൂപ