അമ്മയാം ഉണ്മയില് ,
ഉദിച്ച മുത്തേ….
അച്ഛന്റെ ഉയിരില്‍,
പിറന്ന കുരുന്നേ…
ജീവന്റെ ജീവനാം,
പെണ് വാവേ…
ജന്മസാഫല്യമായ്,
നീ വന്നു കൂടെ…
നന്മതന് നിറവായ്,
വളരുക പൊന്നേ..
അധര്മ്മത്തിന്,
നിഷ്ഠൂര കാഴ്ചയില്‍
തളരാതെ, പതറാതെ,
മുന്നേറുക നീ…
കരുത്തിന് ജ്വാലയായ്,
ഉയരുക നീ..
ദൈവകൃപയാല്‍,
തെളിയട്ടെ നിന് മനം …
താരാട്ടിന്നീണമായ് ,
ഞാനുണ്ട് കൂടെ….