നിഷേധിക്കപ്പെട്ട ചരിത്രവും കാൽക്കീഴിൽ നിന്ന് ഒലിച്ചുപോയ മണ്ണും സ്വന്തമായുള്ള ഒരു ഫാലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളുമില്ലാതെ കവിയായ മുരീദ് ബർഗൂത്തി എഴുതുന്നു മറ്റൊരു കവി അത് തന്റെ മാതൃഭാഷയിലേക്ക് മൊഴിമാറ്റിയവതരിപ്പിക്കുന്നു.പലായനം ചെയ്യേണ്ടി വന്നവർ സ്വന്തം ഓർമകളിൽ നിന്ന് പോലും പുറത്താക്കപ്പെടുന്നതെങ്ങനെയെന്ന് നാം ഈ പുസ്തകത്തിൽ വായിക്കുന്നു.പലസ്തീൻ പ്രശ്നത്തെപ്പറ്റിയുള്ള ഏറ്റവും മികച്ച അനുഭവ സാക്ഷ്യങ്ങളിൽ ഒന്ന് എന്ന് എഡ്വേർഡ് സൈദ് പ്രശംസിച്ച പുസ്തകം.
കവികൂടിയായ അനിത തമ്പിയുടെ വിവർത്തനം പുസ്തകത്തിന്റെ ജീവശ്വാസം നഷ്ടപ്പെടാതെ നിർത്താൻ സഹായിക്കുന്നുണ്ട്. അന്യഭാഷാ പുസ്തകങ്ങൾ എങ്ങനെ വിവർത്തനം ചെയ്യാം എന്ന് കൂടി ഓർമപ്പെടുത്തുന്ന ഒരു പരിഭാഷ.
പരിഭാഷ അനിത തമ്പി
വില 220 രൂപ