ഇളയിടത്തിന്റെ രാമ താരതമ്യത്തിന് എതിരെ എതിർവാദവുമായി എഴുത്തുകാരിയും ചിന്തകയുമായ ആശാ റാണി രംഗത്ത്. ആ രാമനെ അല്ല ഈ രാമനെ ആണ് വേണ്ടതെന്നു പറയുന്ന ഇളയിടത്തിന്റെ വായനയെ തെറ്റെന്നു ചൂണ്ടിക്കാട്ടി ആണ് ഇവർ രംഗത്ത് എത്തിയിരിക്കുന്നത്.പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം:
കുലടയെന്ന് വിളിച്ച് ആക്ഷേപിച്ച ജനത്തിന് മുമ്പിൽ രാജസുഖങ്ങൾ വേണ്ടന്ന് വച്ച് രാമനെ ഉപേക്ഷിച്ച്, അതിനുമേലെയാണ് തന്റെ അഭിമാനമെന്നുറച്ച് ആത്മഹൂതി ചെയ്യുന്ന സീത … ആ അഭിമാനിയായ സീതയെ കണ്ടെടുത്ത നവോത്ഥാനം…. എന്നാണ് ആശാന്റെ ചിന്താവിഷ്ടയായ സീതയെ ഉദ്ദരിച്ച് സുനിൽ ഇളയിടം സാർ പറയുന്നത് . അതായത് ഒരു നൂറ്റാണ്ട് മുമ്പ് സ്ത്രീയെ, അവളുടെ അഭിമാനത്തെ മാനിച്ച അംഗീകരിച്ച നവോത്ഥാനം എന്ന്. സീതയാണ് അഭിമാനി സ്ത്രീയുടെ പ്രതീകം .. അതായത് തന്നെ കുലടയെന്ന് വിളിച്ച് ആക്ഷേപിച്ച ജനത്തിന് മുമ്പിൽ രാജസുഖങ്ങളെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യുന്ന പാതിവ്രത്യത്തിന്റെ അവതാരമായ സീത.
ആ സീതയുടെ ആത്മഹത്യ അഭിമാനമായിരുന്നോ? അതോ ഗതികേടോ? പാതിവ്രത്യം അവരുടെ അലങ്കാരമായിരുന്നോ അതോ ബാധ്യതയോ?
ഒന്നാമത് കുലടയെന്ന് വിളിച്ചത് ജനമല്ല രാമൻ തന്നെയാണ്… (ഒരു രാമായണ കഥയുണ്ട് അമ്മൂമ്മ പറഞ്ഞതാണ് നമ്മുടെ നാട്ടിൽ പലരും പറയുന്ന കഥയാണ്…
പണ്ടത്തെ ശുദ്ധിതെളിയിക്കൽ ആചാരങ്ങളാണല്ലോ തിളച്ച എണ്ണയിൽ കെെമുക്കുക, തീക്കനൽ വായിൽ ഇടുക എന്നതൊക്കെ അതൊക്കെ അവസാനിപ്പിച്ചിട്ട് അധികം കൊല്ലങ്ങളൊന്നും ആയിട്ടില്ല. അതുപോലെ ഒന്നാണ് അഗ്നി ശുദ്ധി. ആഴികൂട്ടി അതിലൂടെ സ്ത്രീയെ നടത്തി പുറത്ത് കൊണ്ടുവരും. ചത്തില്ലെങ്കിൽ പതിവ്രത അങ്ങനെ ചാകാത്ത സീത, പൊളളലേറ്റ സീത, അവരുമായി അയോധ്യ പ്രവേശനം നടത്തുന്ന രാമൻ. (ഈ രാമനോട് സീതയെ രാവണ രാജ്യത്ത് വച്ച് ഇങ്ങനെ കത്തിക്കാൻ സമ്മതിക്കില്ല അത് അനീതിയാണ് എന്ന് ലങ്കയിലെ സ്ത്രീകൾ പറയുന്നുണ്ട്. അല്ലെങ്കിൽ അങ്ങനെ പറയുന്നവരാണ് ‘രാക്ഷസ സ്ത്രീകൾ’ അത് കവിതക്ക് വിഷയമായിട്ടില്ല..)
രാമന്റെ മൂന്ന് മാതാക്കൾ ഇന്നത്തെ ചില അമ്മായി അമ്മമാരെ പോലെ തന്നെ, അഗ്നിശുദ്ധിയൊന്നും വിശ്വസിക്കാത വീണ്ടും പാതിവ്രത്യ ടെസ്റ്റിന് ശ്രമിക്കുന്നു.
മകന്റെ ഭാര്യക്ക് ട്രാപ്പ് വയ്ക്കുന്നതിന്റെ ഭാഗമായി രാവണനെ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല അവനെ ഒന്ന് വരച്ച് കാണിക്കാൻ സീതയോട് പറയുന്നു. അവരുടെ നിർബന്ധം സഹിക്ക വയ്യാതെ പത്തുതലയും ആകാര സൗഷ്ടവും ഉളള രാവണനെ സീത വരയ്ക്കുന്നു അതും ശ്രീരാമചന്ദ്രന്റെ ഉൗണുമേശക്ക് താഴെ…
രാമൻ ചോറ് തിന്നാൻ വരുന്ന നേരം ഉൗണു വിളമ്പുന്ന അമ്മായി അമ്മ രാമാ പീഠം ഇളകുന്നല്ലോ എന്ന് മൊഴിയിന്നു.. യേത് രാമനെ രാവണ ചിത്രം കാണിക്കാനുളള തള്ളേടെ ഡാവ്… ഉടനെ രാമൻ പീഠം മറിച്ച് നോക്കുന്നു ..
പിന്നിൽ രാവണ ചിത്രം കാണുന്നു.. അതും വളരെ മെെന്യൂട്ടായ ഫീച്ചേഴ്സ് ന്റെ വരെ ഡീറ്റെയ്ല്സ് ആലേഖനം ചെയ്ത രാവണ ചിത്രം..
ഉടനെ സീതയെ സംശയിക്കുന്നു..
അമ്മായി അമ്മ വച്ച പണി ഏല്ക്കുന്നു പാതിവ്രത്യം ഇല്ലാത്ത സീതയെ, ഗർഭിണിയായ സീതയെ കാട്ടിൽ വിടുന്നു… അല്ലാതെ അലക്കുകാരൻ പറഞ്ഞത് കേട്ടല്ല. ഇതിന്റെയൊക്കെ പാപം ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ വയ്ക്കണമല്ലോ.(സ്ത്രീകളുടെ പാതിവ്രത്യ ടെസ്റ്റിങ്ങ് പുരുഷനുവേണ്ടി പലപ്പോഴും നടത്തുക സ്ത്രീയാണ്.. സ്ത്രീയുടെ ശത്രു സ്ത്രീ എന്ന ബനാന ടോക്ക് പോലും പുരുഷന്മാരുടെ വകയാണ്)
അങ്ങനെ കാട്ടിൽ ജീവിച്ച് അമ്മയാകുന്ന സീത, സാധാരണ കഥയിൽ സീതക്ക് ഒരു കുട്ടിയാണ് ലവൻ , ലവനെ കാണാതെയാകുന്ന സന്ദർഭത്തിൽ വാത്മീകി കുശപ്പുല്ല് കൊണ്ട് നിർമ്മിക്കുന്നതാണ് കുശൻ എന്നാണ് പറയുന്നത്.
അങ്ങനെ ലവ കുശൻ മാർ വലുതായി തനിക്ക് ത്രെട്ട് ആകുമോ എന്ന് ഭയക്കുന്ന സന്ദർഭത്തിലാണ് രാമൻ സീതയെ കൊട്ടാരത്തിലേക്ക് വിളിക്കുന്നത്, കുമാരനാശാന് രാമനെ മനസ്സിലായി പക്ഷെ സീതയെ മനസ്സിലായില്ല അതുകൊണ്ടാണ് തന്നെ കുലടയെന്ന് വിളിച്ച ജനത്തിന് മുമ്പിൽ രാജസുഖങ്ങളുപേക്ഷിച്ച് ആത്മാഹൂതി നടത്തിയ അഭിമാനിയായ സീത എന്ന് പറയുന്നത്..
അതുതന്നെയല്ല ഉപേക്ഷിക്കപ്പെട്ട കുട്ടി യാണ് സീത, അവൾ രാജകൊട്ടാരത്തിൽ എത്തിയത് കൊണ്ട് രാജകുമാരിയായി. രാജാവിന്റെ സ്വന്തം പുത്രിമാരായ ഊർമ്മിളയൊ, മാണ്ഡവിയൊ, ശ്രുതകീർത്തിയോ ഇത്തരം പരീക്ഷകളിലൂടെ കടന്ന് പോയതായി അറിയില്ല… കുലമഹിമ ജാത്യ ഗുണം എന്നൊക്കെ വേണമെങ്കിൽ വായിക്കാം… അത്തരം കുലമഹിമാ പ്രശ്നം നേരിട്ട സ്ത്രീ നിരന്തരം പ്യൂരിറ്റി തെളിയിച്ച് അവസാനം ആത്മഹത്യ ചെയ്യുന്നത് എങ്ങനെ അവരുടെ അഭിമാനം പ്രവൃത്തിയാകും? നൂറ്റാണ്ട് മുമ്പ് പറയുന്നത് പോലെയാണോ അത് ഇപ്പോഴും പറയുന്നത്.
സത്യത്തിൽ കുലട എന്ന് വിളിച്ചത് രാമനും മാതാക്കളുമാണ്. വാത്മീകി പോലും ഉപേക്ഷിച്ച് പോകുന്ന സന്ദർഭത്തിൽ അവരുടെ കൂടെ ഇനിയും ജീവിക്കേണ്ട സീതയുടെ ഗതികേടിനെ , രാമനിൽ നിന്ന് ഇനിയും ഏല്കേണ്ടി വരുന്ന വയലൻസിനെ ഒാർത്താണ് ആ മുറിവുകളെ പ്രതിയുള്ള പേടികളാണ് അവരെ ആത്മഹത്യ ചെയ്യിപ്പിക്കുന്നത്.
നമുക്ക് അഡ്രസ്സ് ചെയ്യേണ്ടത് ആ ഗതികെട്ട സീതമാരെയാണ്, അതെ നാമജപ ഘോഷയാത്രയിൽ നിരന്ന് നിന്ന ആ ഗതികെട്ട സീതകളെ…. നമുക്ക് കണ്ടെത്തേണ്ടത് ആര്യ അധിനിവേശവും വേദ സംസ്കാരവും ഉൗട്ടി ഉറപ്പിക്കാൻ വന്ന സന്ന്യാസിമാരുടെ ഹോമകുണ്ഡങ്ങളിലേക്ക് ചീഞ്ഞ മാംസം എറിഞ്ഞ താടകമാരെയാണ്… എന്റെ ആർത്തവം നിന്റെ ജീവനാണ് എന്ന് പറഞ്ഞ് മലകയറിയ നിങ്ങളുടെ പതിവ്രതാ സങ്കല്പങ്ങളിലില്ലാത്ത താടകമാർ. അല്ലാതെ പാതിവ്രത്യം തെളിയിക്കാൻ ആൺ വാക്ക് കേട്ട് തീയിൽ ഉരുകിയ സീതമാരല്ല….
ബ്രാഹ്മണ പൗരോഹിത്യത്തിന്റെ യജ്ഞ ശാലകളെ ചുട്ടു ചാമ്പലാക്കിയതിന് രാമന്റെ അമ്പേറ്റ് വീണ താടകയെന്ന ദ്രാവിഡ കുമാരിയുടെ, രക്തസാക്ഷിയുടെ പ്രവർത്തനങ്ങളാണ് നമ്മുടെ മൂല്യങ്ങൾ… അത് കണ്ടെടുക്കുന്നതാണ് നവോത്ഥാനം,. ആത്മഹത്യ ചെയ്ത ഗതികെട്ട സ്ത്രീയായ സീതയുടേതല്ല.