ഉറുമ്പരിച്ചു നിന്ന
പഞ്ചസാരപ്പാത്രത്തിന്
ഉറങ്ങാതെ
കാവലിരുന്ന
രക്തതാരകമേ വിട..
ചക്കിപ്പരുന്തിൻ
കാലിൽ നിന്ന്
കോഴിക്കുഞ്ഞുങ്ങളെ
ചിറക് വിരിച്ച്
കാത്തു രക്ഷിച്ച
തള്ള പക്ഷീ വിട.
വിസമ്മതത്തിന്
വിപ്ലവത്തിന്റെ
ചോര നിറം ചാർത്തി നൽകിയ
ഗുൽമോഹർപുഷ്പമേ വിട..
വിപ്ലവത്തിൻ നിഘണ്ടുവിൽ
ആദ്യാക്ഷര മായ്
വിളങ്ങിനിന്ന
ചെന്താരകമേ വിട..
കാർമേഘങ്ങൾ
കറുപ്പിച്ച പടിഞ്ഞാറൻ
നിലങ്ങളിൽ
വെള്ളിവരയായ്
വെളിച്ചം നൽകിയ
വെളിച്ചത്തിന്റെ പടനായകാ വിട…