അനുമോളുടെ രണ്ട് കവിതകൾ

 

രക്തസാക്ഷ്യം 2019 പരിപാടിയിൽ
ഹൈയർ സെക്കന്‍ഡറി തലത്തിൽ നടത്തിയ കവിതാ രചന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ അനുമോൾ സുകുമാരിയുടെ രണ്ടു കവിതകൾ

അനുമോളുടെ രണ്ട് കവിതകൾ

■ നീയും ഞാനും

നീ
ക്ലാസ് മുറിയിലെ ചുമരാവണം.
ഞാൻ
ആരുടെയൊക്കെയോ കുത്തിവരകളും.
നീ ആകാശത്തേയ്ക്ക് തുറക്കുന്ന ജനലുകളാവണം.
ഞാൻ എത്തി നോക്കുന്ന കണ്ണുകളും.
നീ ഉറക്കം വരാത്ത രാത്രികളാവണം.
ഞാൻ സ്വപ്നം നിറച്ച പകലും

■ പ്രണയം

ആകാശത്തോളം പ്രണയിക്കാൻ
സന്ധ്യ തോരുന്നതുവരെ നോക്കിയിരിക്കാൻ
ചില്ലകളെ കൂട്ടിമുട്ടിച്ച്
കാത്തിരിപ്പുകൾക്ക് ഒരുമ്മ കൊടുക്കാൻ
കവിത വേരുകളിൽ
കൂടു കൂട്ടുകയാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here