ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ഭീതിയോടെ കേൾക്കാൻ കഴിയുന്ന ഒരു വാർത്തയാണ് കുട്ടികളെ തട്ടികൊണ്ടു പോവുന്ന വാർത്ത! അത് കൊണ്ട് തന്നെ എല്ലാ രക്ഷിതാക്കളും ഭീതിയിലാണ്. ഈ തട്ടികൊണ്ടു പോവുന്ന മനുഷ്യരാശിയിൽപ്പെട്ട ട്രാക്കുളകളുടെ പരിപാടിയെന്താ? അവർ ഈ കുഞ്ഞുങ്ങളെ ഭിക്ഷാടനത്തിനും മറ്റും ഉപയോഗിക്കുന്നു.
ഈയ്യടുത്ത് ഞാൻ സോഷ്യൽ മീഡിയായിൽ കരളലിയിപ്പിക്കുന്ന ഒരു വീഡിയോ രംഗം ആകസ്മികമായി കാണാനിടയായി! എന്താ ആ രംഗം? ഒരു പിഞ്ചു കുട്ടിയെ ഒരു തടിമാടൻ ഇരുമ്പു തണ്ടുകൊണ്ടോ മറ്റൊ എന്നറിയില്ല, കൈകാലുകളും മറ്റും ഭിക്ഷാടനത്തിന്റെ ഭാഗമായി തല്ലിയൊടിക്കുന്നു. ആ കുഞ്ഞ് നിലത്ത് കടന്ന് ശ്വാസം കിട്ടാതെ ആർത്ത് നിലവിളിക്കുന്നു. മനുഷ്യനായി പിറന്ന ആർക്കും അത്തരം രംഗങ്ങൾ കണ്ടു നിൽക്കാനാവില്ല. എന്നെ സംബന്ധിച്ച് ഞാൻ അത്തരം രംഗങ്ങൾ കാണാറുമില്ല, എനിയക്ക് അതിനുള്ള ശേഷിയുമില്ല. ഇത് യാതിര്‍ശ്ചികമായി കണ്ടു പോയതാണ്. അപ്പോൾ അതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി. അതിന്റെ പശ്ചാതലത്തിലാണ് ഈ കുറിപ്പ്. അപ്പോൾ ഞാൻ പറഞ്ഞ് വരുന്നത്, ഇത്തരം നടപടിയെ സംബന്ധിച്ച് നമുക്ക് നോക്കി നില്ക്കാനാവില്ല. ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യൻ ട്രാക്കുളകളായി മാറിയിരിക്കുകയാണ്. ഉപജീവനത്തിന് വേണ്ടി ഏത് വേഷവും, ഏത് മാർഗ്ഗവും സ്വീകരിക്കാൻ ഇന്ന് മനുഷ്യർ തയ്യാറാണ്. അതിന്റെ ഭാഗമായാണ് നമ്മുടെ രാജ്യത്ത് ഇത്തരം സംഭവ വികാസങ്ങൾ അരങ്ങേറികൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുവാനും, നടപടി സ്വീകരിക്കുവാനും ഇരു ഗവൺമെന്റുകളും മുമ്പോട്ട് വരണം എന്ന അപേക്ഷയാണ് ഈ വിനീതനുള്ളത്. അല്ലെങ്കിൽ ഇത്തരം സംഭവത്തെ നിസ്സാരമായി കാണുകയൊ, കണ്ടില്ലെന്ന് നടിക്കുകയോ ചെയ്താൽ നൊന്തു പ്രസവിച്ച അമ്മമാർക്ക് മരണം വരെ തീരാ കണ്ണുനീരാവും വിധി! കൂടാതെ എണ്ണിയാൽ തീരാത്ത (ജന്മം കൊണ്ട് വികലാംഗരല്ലാത്ത) കുട്ടികൾ ഈയൊരറ്റ നടപടി കൊണ്ട് വികലാംഗരായി തീരുകയും, കൂടെ ജീവൻ പൊലിയുകയും ചെയ്യും. അത് കൊണ്ട് ഇത്തരം പ്രവർത്തികൾക്കെതിരെ ഗവൺമെന്റുകൾ കൺതുറന്ന് പ്രവർത്തിക്കണം എന്ന് മാത്രമേ അപേക്ഷിക്കാനൊള്ളു. എങ്കിൽ മാത്രമെ ഇതിന് പരിഹാരവും, രക്ഷിതാക്കൾക്ക് മക്കളുടെ കാര്യത്തിൽ ഭീതി കൂടാതെ ജീവിക്കുവാനുള്ള അവസ്ഥയും സംജാതമാവുകയൊള്ളു.