രാജന്‍ കോട്ടപ്പുറം സ്മാരക പുരസ്കാര സമർപ്പണം ഇന്ന് നടക്കും.വൈകിട്ട് കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ചിട്ടുള്ള രാജന്‍ സ്മൃതി 2019-ല്‍ വെച്ച് പ്രൊഫ എം. തോമസ് മാത്യു അവാർഡ് കൈമാറും.
സാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറത്തിന്റെ സ്മരണാര്‍ത്ഥം, കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാവ്യമണ്ഡലം ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് കവിയും മാധ്യമപ്രവര്‍ത്തകനുമായ എം.എസ് ബനേഷ് അര്‍ഹനായി. ‘നല്ലയിനം പുലയ അച്ചാറുകള്‍’ എന്ന കവിതാസമാഹാരമാണ് എം.എസ് ബനേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പ്രൊഫ. എം. തോമസ് മാത്യു, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ബക്കര്‍ മേത്തല എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.