ലളിതകലാ അക്കാദമിയുടെ കീഴില്‍ കിളിമാനൂരിൽ നിര്‍മിച്ച രാജാ രവിവര്‍മ ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോയുടെ ഉദ്ഘാടനം നടന്നു.
വിഖ്യാത ചിത്രകാരൻ രാജ രവിവർമ്മയുടെ ജന്മദേശമായ കിളിമാനൂരിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയാണ് ആർട്ടിസ്റ്റ്സ് റസിഡൻസി സ്റ്റുഡിയോ നിര്‍മിച്ചത്.
ദേശീയവും അന്തർദേശീയവുമായ തലത്തിലുള്ള കലാകാരന്മാർക്ക് വന്ന് താമസിക്കുന്നതിനും കലാപ്രവർത്തനങ്ങളിലേർപ്പെടുന്നതിനും അതോടൊപ്പം വിഭിന്നങ്ങളായ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിനും ഈ ഈ സ്ഥാപനം അവസരമൊരുക്കും.
മികച്ച സൗകര്യങ്ങളോടുകൂടിയ നാല് മുറി, ലോബി, കിച്ചൺ, ഡൈനിംഗ് ഹാൾ എന്നിവയുമടങ്ങുന്നതാണ് റസിഡൻസി. സംസ്ഥാന നിർമ്മിതി കേന്ദ്രയാണ് സാംസ്‌കാരിക വകുപ്പിന് വേണ്ടി കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ചത്.