നടൻ രാജ് കപൂറിനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം ‘രാജ് കപൂർ; ദ മാസ്റ്റർ അറ്റ് വർക്’ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഡൽഹിയിൽ പ്രകാശനം ചെയ്തു. രാജ് കപൂറിന്റെ സംവിധാനസഹായിയും സംവിധായകനുമായ രാഹുൽ റവെയ്ൽ ആണ് പുസ്തകം രചിച്ചത്. രാജ് കപൂറിന്റെ മൂത്ത മകൻ രൺധീർ കപൂറും പേരക്കുട്ടി രൺബീർ കപൂറും പ്രകാശനത്തിൽ പങ്കെടുത്തു.
രാജ് കപൂറിന്റെ തൊണ്ണൂറ്റിയേഴാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പുസ്തകം തയ്യാറാക്കിയത്. ഇന്ത്യൻ സിനിമയ്ക്ക് രാജ് കപൂർ നൽകിയ സംഭാവനകളും ഈയവസരത്തിൽ അനുസ്മരിക്കപ്പെടുകയുണ്ടായി. ലോകമെമ്പാടുമുളള സാംസ്കാരിക നയതന്ത്രത്തിന്റെ ഇന്ത്യയിലെ ചാലകശക്തിയായിരുന്നു രാജ് കപൂർ എന്ന് വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു.