മുല്ലപ്പൂവിനൊരു മഴമുത്തം

ഈ പെയ്തിറങ്ങിയ മഴയ്ക്ക്, “വാത്സല്യത്തിന്റെ ഗന്ധം” !

ജനാലകൾക്കിടയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കുശലം പറയുന്ന മുല്ലപ്പൂക്കളുടെ മനോഹാരിത അതൊന്ന് വേറെതന്നെ !
തന്നിലെ സൗരഭ്യം അവിടമാകെ തളം കെട്ടിയത് അവരറിയുന്നുവോ?
ആ മഴത്തുള്ളികൾ തങ്ങളുടെ നെറുകയിൽ തലോടിയിരുന്നുവെങ്കിൽ എന്നവർ ആശിച്ചിരിക്കാം…..

“ഞെട്ടറ്റു വീഴുമൊരുന്നാൾ നീയാപുലരിയിൽ
കൗതുകമുണർത്തി നിന്നിലെ മന്ദഹാസം
അലിയുന്നു നിങ്ങളിലൊരുവളായ് ഞാൻ
വീണ്ടുമൊരാ മഴയെ ആസ്വദിപ്പാൻ….”

ഈ കവിളിലൊരു മഴമുത്തവുമായി ആ മഴത്തുള്ളികൾക്കുമുണ്ട് ചിലതൊക്കെ പറയുവാൻ…………

“പെയ്തിറങ്ങിയൊരു മഴയും
നിൻ കവിളിണയിൽ ഒരു മണിമുത്തും
പുഞ്ചിരിതൂകുമീ നിൻ കവിളിണയിൽ
കുങ്കുമമാകുമെൻ മഴമുത്തം
ഒരു കുങ്കുമമാകുമെൻ മഴമുത്തം
നിൻ കുറുമ്പുകളിൻ പാട്ടിനൊരീണമായ്
ചാറിയൊഴിഞ്ഞൊരു നേരവും കാത്തുഞാൻ
നിൻ നെറുകയിലെൻ കൈവിരലൊന്നു തലോടുമ്പോൾ
കാണുന്നു നിന്നിലെ മന്ദഹാസം….”
ഈ മഴത്തുള്ളികളുടെ വാത്സല്യം മുല്ലപ്പൂക്കളിൽ പതിയുന്ന പോലെ നിറയട്ടെ ഓരോ പിഞ്ചുമനസ്സും വാത്സല്യത്തിൻ അമൃത കണങ്ങളാൽ !!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here