പെയ്യാൻ തുടങ്ങിയാൽ കുറ്റം
പെയ്യാതിരുന്നാലും കുറ്റം
ചെറു മഴയാണേലും കുറ്റം
പെരുമഴയാണേലും കുറ്റം
മുന്നേഴിനാണേലും കുറ്റം
പിന്നേഴിനാണേലും കുറ്റം
ഇടവിട്ടു പെയ്താലും കുറ്റം
ഇടമുറിയാതെയും കുറ്റം
അന്തിക്കു വന്നാലും കുറ്റം
അന്നു പോയില്ലേലും കുറ്റം
ആതിരയ്ക്കായാലും കുറ്റം
പാതിരായ്ക്കായാലും കുറ്റം
ആശിച്ചു പെയ്താലും കുറ്റം
വാശിക്കു പെയ്താലും കുറ്റം
മഴക്കുറ്റമിങ്ങനെ നീളും
മഴവില്ലുമായും തെളിയും