കാലവർഷം

കാലവർഷക്ക-
റുപ്പെന്റെ കോലായിൽ
കാത്തുനിൽക്കുന്നി-
താരെയോ നാൾക്കുനാൾ
ഞാനറിയില്ലയീ-
മൗനഭാഷണം
സ്നേഹമോ ദുഃഖ
ഭാരമോ കാരണം
ഓർമ്മകൾ നീറി-
ടുന്നുവോ പിന്നെയും
നീരസംപൂണ്ടു നിൽ-
ക്കയോ നിന്നിലെ
രോഷമെല്ലാമു-
ണർന്നു തുടങ്ങിയോ
യാത്രചൊല്ലാൻ നി-
നക്കു തിടുക്കമോ
നിന്റെ നീർക്കണ-
ങ്ങൾക്കിന്നു കോപമോ
സ്നേഹമോ തിങ്ങിനിൽ-
ക്കുന്നു പെയ്യുവാൻ
നിന്റെ സ്പർശന സാഫല്യ-
മേകുവാൻ വീണ്ടുമെന്തിനീ
താമസം വർഷമേ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here