പെയ്ത്ത്

 

അവൾക്കൊന്ന് മഴയായി പെയ്തിറങ്ങണമെത്രെ;
കാർമേഘമാകാമോ? ഞാൻ ചോദിച്ചു ,
ഇരുണ്ടതല്ലേ, അവളൊന്ന് മുഖം കറുപ്പിച്ചു .
ഒരിടിമുഴക്കത്തോടെ മിന്നലിന്റെ ഞരമ്പുകളായി
ആകാശത്തേക്ക് പടർന്ന് കേറാമോ ?
“ഒച്ചയുണ്ടാക്കരുത് ” അവൾ ഈർഷ്യയോടെ
കാതുകൾ ഇറുക്കിയടച്ചു .
ആരോടും പറയാതെ കാറ്റിന്റെ കൈ പിടിച്ചു
അറിയാത്ത നാട്ടിലേക്കൊരു യാത്രയെങ്കിലും ?
ഞാൻ വീണ്ടും ചോദിച്ചു …..

അവൾക്കൊന്ന് പെയ്താൽ മാത്രം മതിയായിരുന്നു;
പിന്നെ എന്നോടൊന്നും ചോദിക്കാതെ ,
അവളൊന്ന് പെയ്തൊലിച്ചു പോയി …..
കറുത്തിരുണ്ട് കാർമേഘമായി, മിന്നൽ ഞരമ്പുകളായി ,
കാറ്റിന്റെ കൈ പിടിച്ചു അറിയാത്ത അതിരുകളിൽ
ചാറിയും ചൊരിഞ്ഞും ഞാനിന്നും പെയ്തുകൊണ്ടേയിരിക്കുന്നു ……..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English