മഴ ‘ഇഷ്ടം’

 

⛈️⛈️കാലം തെറ്റിപ്പെയ്യുന്നൊരീ മഴ പോലെയാണ് ചില ഇഷ്ടങ്ങൾ⛈️⛈️

നെറ്റിത്തടത്തിൽ വീണുടഞ്ഞു തെല്ലൊന്നു നനച്ചു കടന്നുപോയ ചാറ്റൽമഴ പോലെ.

കുടയെടുക്കാൻ മറന്നുപോയൊരു തുലാവർഷസന്ധ്യയിൽ ഓടിത്തോൽപ്പിച്ചൊരു പെരുമഴ പോലെ

ജാലകത്തിനപ്പുറം രാത്രിയുടെ ചുടുനിശ്വാസത്തിനൊപ്പം പെയ്തിറങ്ങിയ തോരാമഴപോലെ

തുള്ളിക്കൊരുകുടം ഒഴുകിനിറഞ്ഞാകെ നനച്ചോരിടവപ്പാതി പോലെ

ചാഞ്ഞും ചരിഞ്ഞും പെയ്തു തോരാതങ്ങനെ പ്രളയമാകുന്നൊരു കാലവർഷം പോലെ

മഴ തീർന്ന മണ്ണിൽ ചുംബനപ്പൂക്കളായ് മരം പെയ്തിറങ്ങുന്ന പോലെ

ചുട്ടുപൊള്ളുന്ന മണൽക്കാടുകളിൽ വീണലിയുന്ന അമൃതമഴ പോലെ

മനസ്സിനെ തൊട്ടും തൊടാതെയും തലോടിയും മുറിവേൽപ്പിച്ചും കുളിരണിയിച്ചും ഭയപ്പെടുത്തിയും പ്രണയിച്ചും വെറുത്തും മലവെള്ളപ്പാച്ചിലിൽ മുങ്ങാംകുഴിയിട്ടും ജീവനായി പട പൊരുതിയും ചിലഇഷ്ടങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here