സ്കൂൾ മുറ്റത്ത് മഴ
മടിച്ചു നിൽക്കുന്നു
പുളി നെല്ലിയുടെ ചില്ലകുലുക്കാൻ
കാറ്റ് മറന്നു പോകുന്നു
പേരമരത്തിലെ പൂക്കൾ
ഞെട്ടറ്റു കൊഴിയുന്നു
മഴ നനഞ്ഞെത്തിയൊരു കാക്ക പൈപ്പിൽ ചുവട്ടിൽ തലകുനിച്ചിരിക്കുന്നു
മൗനത്തിൽ ഉറച്ചു പോയ മണിനാവിൽ ചിലന്തി വല കെട്ടുന്നു
സ്കൂൾ മുറ്റത്തൊരു കുറ്റിപ്പെൻസിൽ വിറങ്ങലിച്ചു കിടക്കുന്നു
സ്കൂൾ മുറ്റത്ത് മഴ വിതുമ്പുന്നു…..
*