മണ്ണൊരുനാളും
മഴയെ തേടുന്നില്ല
എന്നിട്ടും മഴത്തുള്ളികൾ
മണ്ണിനെ അലിവുള്ളതാക്കുന്നു.
വിണ്ണിനും മണ്ണിനും ഇടയിലെ അകലത്താൽ
മഴയുണ്ടായ് വരുന്നു.
അല്ലെങ്കിൽ വിണ്ണൊരുനാളും
ബാഷ്പം പൊഴിക്കയില്ലല്ലോ ?
അകലത്തിനാനന്ദ നൊമ്പരമാണ് മഴ.
മണ്ണിലുറങ്ങിയതെന്തും
മഴയിൽ നനഞ്ഞുണരുന്നു.
മണ്ണിൻെറ ചിന്തകൾ
തളിരിട്ട പച്ചകളിലറിയാം.
തേടാതെ തലയിൽ ഭാഗ്യമായ് വീഴുന്നു
മണ്ണിന് മഴ.
Click this button or press Ctrl+G to toggle between Malayalam and English