പൂഴി മണ്ണിൽ കുഞ്ഞ് കാലടി പാടുമായി
പടി കേറി പിച്ച വചെത്തുന്ന
ചാറ്റൽ മഴ
കുന്നിലെ മരയിലകളിലൂർന്ന്,
കരിയില തൊപ്പി ചൂടിയെത്തുന്ന പുതുമഴ
തെങ്ങോല പടികയറി വെള്ളി കൊലുസിട്ട്,
തെക്കിനി മുറിയിൽ നിദ്ര പകുക്കുന്ന രാമഴ.
നെല്ല് പൂത്ത പാടങളിൽ വഴിതെറ്റി,
നല്ലോണ കാലത്തെ മഴവിൽ പൂമഴ.
തൊടിയിലെ ഇട തൂർന്ന ഇല ദലങ്ങളിൽ
തി മില താളമാ യി കൊട്ടിയേറും പെരുമഴ.
പുഴനിറവിലെ ലാസ്യ വേദിയിൽ
പാദ ചടുല വേഗമായി കുളിർ മഴ.
കുട മറയിൽ പൂവായ് പൂക്കാലമായി കൂട്ടായി മുഖക്കുരു പ്രണയമായി കുണുങ്ങി എത്തുന്ന കൊലുസ്സിട്ട തേൻ മഴ.
മദമായി ,മേഘാർത്ത നാദമായി
മലമുകൾ ത്തെയ്യമായി കലിമഴ
രൂപ ഭേദങ്ങൾ ഏത് എടുത്ത് അണിഞ്ഞാലും
പെയ്ത് ഇറങ്ങോമലെ …
കുളിരായി ..മോഹമായി ..
മുള കൊള്ളാൻ കൊതിക്കും
സ്വപ്ന വേനൽ വറുതിക്ക് മേൽ…