തീവണ്ടിയാത്രയ്ക്കിടയില്‍ പുസ്തകങ്ങള്‍ കൂടി മിക്കവരും ഒപ്പം കരുതാറുണ്ട്. എന്നാല്‍, ഇനി യാത്രയില്‍ പുസ്തകം വായിക്കാന്‍ മോഹം തോന്നിയാല്‍ ഇഷ്ടപുസ്തകങ്ങള്‍ നിങ്ങളുടെ സീറ്റിലെത്തും. ഇതിനായി പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വേ.
പുസ്തകം മാത്രമല്ല സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വരെ ഈ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും. ഇതിനായി കോച്ചുകളില്‍ വൈഫൈയും ലഭ്യമാക്കും. മുംബൈ-വാരണാസി മഹാനഗരി എക്‌സ്പ്രസിലാണ് ഈ മൊബൈല്‍ ആപ് ആദ്യം പരീക്ഷിക്കുന്നത്. ടിക്കറ്റിതര വരുമാനം ലക്ഷ്യംവെച്ചാണ് പുതിയ പദ്ധതി.
സ്വകാര്യ കമ്പനിയാണ് ആപ്പ് പദ്ധതി നടപ്പാക്കുന്നതെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിൽ ആയിരിക്കുമിത്.
Click this button or press Ctrl+G to toggle between Malayalam and English