രാഗമാലിക

 

 

 

എൻ തപ്ത നിശ്വാസത്തിൽ നിന്നുയിർക്കൊണ്ടിന്നേതോ
ചിന്ത തൻ കയ്‌പുള്ളൊരീ കടിഞ്ഞൂൽ കവിതകൾ
വർഷങ്ങൾ വളർന്നൊരീ ചിന്തകൾക്കിലിന്നൊന്നും
ഹർഷമൊടോർമ്മിച്ചിടാൻ, കണ്ടിടാൻ സ്വപ്നങ്ങളും.

നിര്‍മ്മലമെൻ രാഗത്തിൻ പൂക്കളാൽ കൊരുത്തൊരേൻ
നിർമ്മാല്യമുള്ളിന്നുള്ളിൽ എത്ര നാൾ സൂക്ഷിച്ചു ഞാൻ
കാലമാം തീച്ചൂളയിൽ ചാമ്പലായ്ചമഞ്ഞല്ലോ
ലോലമാം സ്വപ്നങ്ങളാൽ കോർത്തൊരെൻ പൂമാലിക.

നഷ്ടസ്വപ്നങ്ങൾ തൻ്റെ ചാമ്പലിൽ നിൻ രാഗത്തിൻ
വൃഷ്ടിവന്നൊരിക്കൽ പൂമൊട്ടുകൾ വിരിക്കട്ടെ
ഒട്ടു നാളെന്നിൽ കണ്ണുപൂട്ടിയോരെൻ ചേതന
തൊട്ടു നീയുണർത്തീടാൻ കാത്തിരുന്നീടട്ടെ ഞാൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here