റാന്തല്‍ തിയറ്റര്‍ വില്ലേജ് കീഴരിയൂര്‍ സംഘടിപ്പിക്കുന്ന ദ്വിദിന നാടക പഠന ക്യാമ്പ് ജൂലായ് 13, 14 തിയ്യതികളില്‍ രാവിലെ 8 മണി മുതല്‍ കീഴരിയൂര്‍ കണ്ണോത്ത് യു. പി. സ്‌കൂളില്‍ നടക്കും. ഗ്രാമീണ നാടക കലാകാരന്മാര്‍ക്ക് നാടകത്തില്‍ അറിവും ആഭിമുഖ്യവും വളര്‍ത്തുകയാണ് ലക്ഷ്യം. നടനും സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ സജി തുളസീദാസ് ക്ലാസുകള്‍ നയിക്കും. നാടക സംവിധായകന്‍ സജീവ് കീഴരിയൂര്‍ ആണ് ക്യാംപ് ഡയറക്ടര്‍. നാടക സംവിധായകന്‍ മനോജ് നാരായണന്‍, ചന്ദ്രശേഖരന്‍ തിക്കോടി, രവീന്ദ്രന്‍ മുചുകുന്ന്, ഉമേഷ് കൊല്ലം തുടങ്ങിയവര്‍ സംബന്ധിക്കും.
13 ന് വൈകുന്നേരം 5 ന് നടക്കുന്ന പൊതുസമ്മേളനം നാടക് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ. ശാന്തകുമാര്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി നാടക അവതരണം, കുരുത്തോല ചമയം, ക്ലാസിക് നാടകാവതരണം, നാട്ടുകലാപ്രദര്‍ശനം തുടങ്ങിയവയും അരങ്ങേറും.