രാമായണത്തിന്റെ സർവകാല പ്രസക്തി

 

 

 

 

 

 

ആദിമഹാകാവ്യമായ രാമായണം ഇന്ന് നേരിടുന്ന ഏറ്റവും മൗലികമായ വെല്ലുവിളി വാത്മീകിയുടെ കുത്തയല്ല രാമായണമെന്നും , വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകൾ എന്നിവ്വണ്ണം സൃഷ്ടിക്കുന്ന രാമായണങ്ങളും വാത്മീകി രാമായണ തുല്ല്യങ്ങൾ തന്നെ എന്നും ഉള്ള വാദഗതി ആകുന്നു. സംഘ് പരിവാർ പ്രസ്ഥാനങ്ങളെ ദുര്ലഭപ്പെടുത്തുവാനുള്ള ശ്രമഭാഗമായി നടന്നു വരുന്ന ഈ ദുരുദ്ദേശ്യ കാമ്പെയിൻ വിശാലങ്ങളായ ഇന്ത്യാമദ്ധ്യാത്മ കൃതികളെ ബഹുസ്വരതയുടെ ആലയിൽ അറുത്ത് കൊല്ലാനുള്ള ലക്ഷ്യത്തോടെ പടക്കപ്പെടുന്ന അതിബുദ്ധ്യാസക്തവ്യായാമങ്ങളത്രെ.

രാമായണം നെഞ്ചേറ്റുന്ന സനാതന ഹിന്ദു സമൂഹത്തിനു പ്രസ്തുത മഹദ്‌മഹാ ഇതിഹാസകാവ്യം ആക്ഷേപം ചെയ്യപ്പെടുന്നതിൽ യാതൊരു വിധ മനസ്താപം ഇല്ലായ്കയാലും , ഒറിജിനൽ രാമായണ ശില്പി ആയ വാത്മീകി മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാൻ അവതരിക്കില്ലായെന്ന ഉറപ്പിലുമാണ് ഇത്തരം നിന്ദ്യവാദങ്ങൾ അക്കാദമിക സമൂഹമധ്യേ കൊണ്ടാടപ്പെടുന്നത് .

പുരോഗനാമപക്ഷക്കാരെന്നു സ്വയം വാദിക്കുന്ന ( യാഥാർത്‌ഥത്തിൽ കെ. ജി ശങ്കരപ്പിള്ള പൂജാമുറിയിൽ പൂന്താനവും പുറമെ ലെനിനും ആയി നിർബന്ധിച്ച കപടമാനവവാദികളാണിക്കൂട്ടർ) ചരിത്രസ്രഷ്ടാക്കളും , എഴുത്തുകാരും ആൺ രാമായണ ഹിമാലയത്തിന്റെ മാറ് തുറക്കാൻ സദാ വെമ്പൽ കൊള്ളുന്ന ഈ അതി ബുദ്ധികളുള്ള എലിവംശജർ . വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ നിർലോഭമായ ഇടതു പിന്തുണയും ഇത്തരം അധമോന്നത വാദവൃത്തിക്കുണ്ടെന്നുള്ളത് നമ്മുടെ സംസ്ക്കാര പാരമ്പര്യത്തിന്റെ കഷ്ടമഹാമനസ്ക്കത തന്നെ. ആദിമഹാകാവ്യമെന്ന ഭാരതീയാദ്ധ്യാത്മക കാവ്യോത്തമകൃതി വൈപുല്യത്തെ പേർത്തും, പേർത്തും തേജോവധം ചെയ്‍വാൻ ലിബറൽ(?) ആയ കലാവ്യക്തിത്വങ്ങളുടെ കൂട്ടായ ശ്രമങ്ങൾ നടന്നും വ രുന്നു . എ കെ രാമാനുജൻ എന്ന ഇന്ത്യാനാംഗല കവിയുടെ 300 രാമായണങ്ങൾ എന്ന വ്യാഖ്യാന ( മിത്തിക്കൽ!) കുത്സിതത്വമാണ് നവകാലത്ത് രാമായണ മഹാ മേരുവിന്റെ ഉള്ളം പിളർക്കുവാൻ അത്യധികമായ ഉപയോഗിക്കപ്പെടുന്നത്.

സീതയെ തട്ടിക്കൊണ്ടു പോയ രാവണൻ പിന്നീട് മനസ്താപം വന്ന രാമൻ സീതയെ തിരിച്ചെൽപ്പിച്ച് ഹസ്തദാനം നൽകി സമംഗളം സമാധാനമായി പിരിയുന്ന രാമായണം വരെ ലിബറൽ ഇന്ത്യൻ സംസ്ക്കാരത്തിൽ ഉണ്ടായിട്ടുണ്ടെത്രെ! 300 രാമായണങ്ങൾ പോലെ 300 ബൈബിളും , 300 ഖുർആനും ഉണ്ടെന്ന വാദവുമായി ഇക്കൂട്ടർ രംഗപ്രവേശം ചെയ്യാത്തതെന്ത്? വിവരം അറിയും എന്ന വലിയ തിരിച്ചറിവാകാം ഇത്തരം മഹദ് കുത്സിത സൃഷ്ടികൾക്ക് ശ്രമിപ്പാതിരിക്കാൻ ഇക്കൂട്ടരെ നയിക്കുന്ന ഗുണപാഠം, !

ശ്രീരാമനെ അതിനിന്ദ്യവത്ക്കരിക്കുന്നതിനൊപ്പം പുതിയൊരു ശ്രമദാനം ആയാണ് ഇപ്പോൾ കൊണ്ടാടപ്പെടുന്ന രാമായണ നിന്ദാകഫശീലുകൾ. രാമായണം രാമനെന്ന നായകത്വത്തിന്റെ കേവലസ്തുതിയെന്നുവരെ വാദിച്ച് ചമയ്ക്കപ്പെട്ട പ്രതിരാമായണങ്ങൾ (സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയങ്ങൾ, സാറാ ജോസഫിന്റെ പുതുരാമായണം , തിരുനെല്ലൂർ കരുണാകരന്റെ സീത , വയലാറിന്റെ രാവണപുത്രി, താടകരാജകുമാരി തുടങ്ങി അസംഖ്യം കൃതികൾ മലയാളത്തിലും ജെ എൻ യു കേന്ദീകരിച്ച് പ്രവർത്തിക്കുന്ന ഇടത് ചരിത്രകാരൻ/കാരികൾ കൊണ്ടുപിടിച്ച് ചെയ്യുന്ന രാമായണകുത്സിതവായനകൾ എന്നിവ അഖിലേന്ത്യാ തലത്തിലും ഉദാഹരണം ) രാമായണ ഘടന ആയ ഹീറോ ( ഹീറോയിൻ) വേർഷിപ്പ് ആയി ഒടുങ്ങിയത് അസാധാരണമായൊരിന്ത്യൻ കാവ്യകലാനീതി തന്നെ !

ഭാരതീയാസ്തിക്യത്തിന്റെ വലിയ സ്തോതാവായിരുന്നിട്ടു കൂടി പുരോഗമന പക്ഷക്കാരുടെ കൂടി അംഗീകാരം കിട്ടാൻ രാമൻ മര്യാദാപുരുഷോത്തമൻ അല്ലേയല്ല എന്ന് വരെ വാദിച്ച കുട്ടികൃഷ്ണമാരാരെ ഇത്തരുണത്തിൽ നമുക്കോർക്കാം. വലിയ രാമഭക്തൻ കൂടി ആയിരുന്ന മഹാത്മജിയും ഇത്തരം വിലകുറഞ്ഞ ജനകീയാംഗീകാരത്തിനായി – രാമനിന്ദ നടത്താതെ തന്നെ – ത്രസിച്ചിരുന്നുവെന്നും കൂട്ടത്തിൽ സ്മരിക്കാം . രാമായണ കാവ്യത്തിന്റെ ഹൃദയവും , ബുദ്ധിമസ്തിഷ്ക്കവും തേടുന്നത് പോകട്ടെ കുടലുകൾ പോലും കൈക്കൊള്ളാനൊക്കാത്ത ഇമ്മാതിരി കുത്സിതത്വങ്ങളിൽ നിന്ന് മാരാർ പിന്നീട് മനസ്താപത്താൽ പിന്തിരിഞ്ഞെങ്കിലും വെള്ളകുത്തുന്ന ചിതൽ കണക്കെ കപട മാനവവാദത്തിന്റെയും പൊയ്മുഖം അണിഞ്ഞ് ജനനേത്രങ്ങളിൽ സദാ പുരോഗമന ചിന്തയുടെ പൊടിയിട്ട് സച്ചിദാനന്ദ, ഇളയിടാദികളായി കേരളം നിറഞ്ഞാടുന്നത് സ്വാമി വിവേകാനന്ദൻ കേരളത്തിന് പതിച്ചു നൽകിയ വിശേഷാൽ വിശേഷണ വാക്യം അന്വർതഥമാക്കുന്നതിനു പര്യാപ്തം!

ഇനി എന്താണ് രാമന്റെ അയനമായ രാമായണമെന്ന ഏക വാത്മീകി കാവ്യകൃതിയുടെ മഹത്വം? ഇതറിയാൻ രാമായണ മഹാകാവ്യം കമ്പോടു കമ്പ് ആവശ്യം തന്നെയില്ല. രാമായണാക്ഷേപകർ ഇപ്പോഴും പൂർവാധികം ശക്തമായും സാരോഗ്യവും രാമായണം നെഞ്ചേറ്റുന്ന ഇന്ത്യനാസ്തിക്യ സമൂഹമധ്യേ തുടരുന്നു എന്നത് തന്നെ പ്രാമാണികരാമായണ മഹത്വം.

മാനവസ്നേഹത്തിന്റെ ഉദാത്ത മാതൃകകളെന്നു കൊട്ടിഘോഷിക്കപ്പെടുന്ന മാനവരിൽ മഹോന്നതൻ ഉൾപ്പെടെയുള്ള ഗുരു വ്യക്തിത്വങ്ങളെ സോദ്ദേശ്യപരമായ് പോലും, ചെറുതായൊന്നു വിചാരണ ചെയ്‌താൽ തദ് വിമർശകർക്ക് ആൺ പെൺ ഹിജഡഭേദമെന്യേ കബന്ധമായി അവശേഷിക്കേണ്ടുന്ന ദുരവസ്ഥ താദൃശക്കാരുടെ മഹത്വം ആണെങ്കിൽ ആ മഹത്വം രാമായണമഹാകാവ്യകൃതിക്കോ തദ്‌ കാവ്യത്തെ ആസ്തിക്യപ്രമാണമായി നെഞ്ചേറ്റുന്ന സമൂഹത്തിനോ ഇല്ലെന്നുള്ളത് ഭാരതമഹാരാജ്യത്തിന്റെ മാത്രം സവിശേഷ മഹത്വം.

( വേദോപനിഷത്തുകളെ ആണ് സനാത ഹിന്ദുത്വത്തിന്റെ അടിസ്ഥാനമർമ്മം ആയി ഗണിക്കേണ്ടത് . രാമായണം, മഹാഭാരതമിത്യാദി പുരാണേതിഹാസകാവ്യങ്ങൾ മേൽചൊന്ന വേദോപനിഷത്തുകളുടെ ലളിതസാരം ( സർവസ്വം അല്ല) നേർപ്പിച്ചെടുത്തത് ഉപ്പല്ല ഉപ്പിൽ ഇട്ടതെന്നത് പോലെ!)

 

രാമായണം രചിച്ചതാര് എന്ന ചോദ്യത്തിന് ആരും നിസ്സങ്കോചം വാത്മീകി എന്ന് തന്നെ മറുപടി പറയും . രാമായണമർമ്മം ആയ രാമരാവണ യുദ്ധത്തിന് ഹേതു കാമാധിഷ്ഠിതമായി സീതയെ രാവണൻ ബലാൽ തട്ടിയെടുത്തതും ആണെന്നതും നിസ്തർക്കം ( ചില ചുവന്ന ചിന്ത തലയ്ക്കു പിടിച്ചവർ തന്റെ മകളായ സീതയോടുള്ള പരോക്ഷപുത്രിവാത്സല്യത്താൽ ബലാൽക്കാരം കരഗതമാക്കിയ മഹദ് പ്രവൃത്തിയാണ് രാവണന്റേതെന്നും ആയത് മനസിലാക്കാനുള്ള മഹാ മനസ് നമുക്കില്ലെന്നു വാദിച്ച് തദടിസ്ഥാനം കാവ്യം ചമച്ചവർ വരെയുണ്ട് . ഇക്കൂട്ടരെയെല്ലാം തന്നെ യശ്ശശരീർ ആണ് എന്നുള്ളതുകൊണ്ട് നമുക്കിവരെ വെറുതെ വിടുക. പരമാവധി നമുക്ക് ഇവരുടെ ജീവനോടെയോ അല്ലാതെയോ ശേഷിക്കുന്ന മകളുമാരുടെ ആത്മരക്ഷക്കായി പ്രാർത്ഥിക്കാം അത്രയേ വേണ്ടൂ . വാത്മീകിരാമായണത്തോടൊപ്പം പ്രാമാണികമായി ആദ്ധ്യാത്മരാമായണവും അക്കാലത്ത് ഉണ്ടായിരുന്നുവെന്ന് (കു) വാദഗതിയും സജീവമെത്രെ!

ഈ രാമായണത്തെയാണ് നമ്മുടെ ഭാഷാപിതാവ് വിവർത്തിത പ്രായമാക്കിയതെത്രെ! എന്നിരുന്നാലും രാമന്റെ അയനമാണ് രാമായണമെന്നും , രാമന്റെ പത്നി സീതയാണെന്നുള്ള കാര്യത്തിൽ തർക്കമില്ല. അത്രയും ഭാഗ്യം ! രാമായാണാക്ഷേപകച്ചിതലുകൾക്ക് ഇതിൽ ഭ്രംശം വരുത്താനൊത്തില്ലല്ലോ! വാത്മീകി അവതരിക്കാൻ സാധ്യത തുലൊം കുറവായതിനാൽ യശ്ശശരീരനായ എ . കെ രാമാനുജൻ മുതൽ യശ്ശശരീരനല്ലാത്ത സച്ചിദാനന്തൻ വരെ ഉള്ളവർക്ക് ; അവരുടെ ദുരുപദിഷ്ടതക്ക് ചെറു പ്രഹരം ആത്മീയമായ് പോലും ഏൽക്കേണ്ടി വരികയില്ല. തന്നെയല്ല ഈ രാമായണ കുത്സിത പ്രതിഭാഷ്യങ്ങളെല്ലാം തന്നെ രാമായണകാവ്യഘടനാടിസ്ഥാനം ആയ ഹീറോ ( ഹീറോയിൻ ) വേർഷിപ്പിനെ പിന്തുടരുകയും ചെയ്യുന്നു . രാമായണത്തിന്റെ കാതൽ എന്തെന്നറിയാതെയും , തെല്ലുമേ അത് ഗണിക്കില്ലായെന്ന വാശിയിലും രാമായാക്ഷേപം കഠിനമായ് ചെയ്യുന്നവരുടെ അടുത്ത കുത്സിത തത്വം രാമൻ മര്യാദാപുരുഷോത്തമൻ അല്ലെന്നല്ല ശരാശരി മനുഷ്യൻ പോലും അല്ലെന്നാ ണ്. ( ഇതിനെല്ലാം, ഉള്ള നിവാരണം അത് രാമായണ കാവ്യത്തിന്റെ കാതൽ മനസിലാക്കുക എന്നതത്രേ !)

താടകയിദ്യാദി കാനനരാക്ഷസികളെ അവരുടെ ആവാസസ്ഥലങ്ങളിൽ അതിക്രമിച്ച് ചെന്ന് ഹനിച്ചു എന്നതാണികൂട്ടരുടെ വാദം . സൂർപ്പണഖയുടെ അതികാമത്തിന് കിടന്നുകൊടുത്ത് സ്ത്രീയവകാശം തീർത്തുകൊടുത്തില്ലായെന്ന കുറ്റാരോപണവും ഇവർ രാമനിൽ അനുബന്ധമായി ഉന്നയിക്കുന്നു. ബാലിയെ, ശംബുകനെ കൊന്നതും ഇക്കൂട്ടർ മേമ്പൊടിക്ക് ചേർക്കുന്നു . ഇവയിൽ ശംബുകനെ ഒഴിച്ചുള്ളവരുടെ
വധത്തിൽ തീർച്ചയായും ന്യായി ആണ് ശ്രീരാമനെന്നല്ല ശംബുക വധത്തിലൊഴികെ മറ്റെല്ലാറ്റിലും രാമഹിംസ പ്രശംസനീയവുമാണ് . എന്തെന്നാൽ, ശംബുകനൊഴിച്ചുള്ള രാമവധം ഏറ്റുവാങ്ങിയവരെല്ലാം ഒന്നാംതരം സാധുജനദ്രോഹികളെത്രെ!

തീർച്ചയായും ശംബുകവധം അക്കർമ്മം ചെയ്ത ശ്രീരാമന്റെ തന്നെ ഉള്ളുലച്ചു എന്ന് വ്യക്തം. താൽക്കാലസമൂഹത്തിന്റെ സൂദ്രവിരോധത്തിൽ നിന്ന് ശംബുകനെ മോചിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ വികാരാധിക്യത്താൽ ഒരു സമൂഹത്തെ തന്നെ ഭസ്മീകരിക്കാൻ ദു :ശ്രമിച്ച ശംബുക നെ അടക്കുവാൻ മറ്റൊരു ഗതിയും ശ്രീരാമന് ഉണ്ടായിരുന്നില്ല. ( രാമായണത്തിൽ കാതൽ വിവരിക്കുന്ന ഘട്ടത്തിൽ ഇത് സവിസ്തരം പ്രസ്താവിക്കാം )

രാമായണത്തിന്റെ കാതൽ

രാമന്റെ കഥയായ രാമായണത്തിന്റെ കാതൽ അത് രാമന്റെ ധർമ്മസങ്കടമാകുന്ന ജീവിതായനം . ( ജീവിതയാത്ര) കുടുംബാധികാരത്തിനും രാജ്യാധികാരത്തിനും മദ്ധ്യേ കുടുങ്ങിപ്പോയ മർത്യചേതസിന്റെ ശാശ്വതമായ ധർമ്മവ്യഥ അതാകുന്നു രാമായണത്തിന്റെ ഹൃദയം. സ്വാദർശപാലനവും , മൂല്യചിന്തകൾ തന്നെയും രാമന് അസംഗതമാകുന്നു. ഇതത്രെ രാമായണത്തിന്റെ നടു ക്കുന്ന മസ്തിഷ്കകേന്ദ്രവും .

ഇത് മനസ്സിലാക്കണമെങ്കിൽ കേവലഭാഷാപാണ്ഡിത്യമോ ചരിത്രജ്ഞാനമോ മാത്രം പോരാ ആത്മാര്തഥതയുറ്റ മാനവികബോധം നെഞ്ചേറ്റുക തന്നെ വേണം. ഈ ബോധം ഉള്ളിൽ ഏറ്റുവാങ്ങിയതിനാലാണ് ശ്രീരാമകുറ്റാരോപണത്തിൽ വാസനആവേശിതനായി ചിന്താവിഷ്ടയായ സീത ചമച്ച കുമാരനാശാൻ രാമനിന്ദ തുടരാതെ രാമനിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്ന സീതയിൽ കാവ്യം അവസാനിപ്പിച്ചത്. ( പ്രിയരാഘവവന്ദനം ഭവാനുയരുന്നു ഭുജശാഖി വിട്ടു ഞാൻ തുടങ്ങിയ വരികൾ ഇതിനു ഉപോദ്ബലകം ) തീർച്ചയായും മലയാളത്തിന്റെ വിശ്വമഹാകവി ആയ സച്ചിദാനന്ദനും 300 രാമായണകർത്താവായ യശ്ശശരീരനായ എ കെ രാമാനുജനും ജെ. എൻ. യു. ചരിത്ര ജ്ഞ്ജാനികൾക്കും വയലാർ തുടങ്ങി ഹൃദയം ചുവന്ന ഇടത് മഹാരഥികൾക്കും കുമാരനാശാനുള്ള വികാരശുദ്ധിയും , സമന്വതിത വിവേകജ്ഞാനവും കിടച്ചിട്ടില്ലായെന്നത് ഇക്കൂട്ടരുടെ കാതൽ കുറഞ്ഞ ശുഷ്കരാമായണവായനാകൃതികൾ സ്വയം സാക്ഷ്യപ്പെടുത്തുന്നു. ശ്രീരാമന്റെ സാറയുന്നു നടിയിലുള്ള സ്വജീവത്യാഗം തന്റെ ജീവിതം കുറ്റമറ്റതായോ എന്ന ശങ്കയാൽ അല്ലാതെ മറ്റെന്താണ് ആ സ്വയം ഹത്യക്കു നിദാനം?!

( ശ്രീരാമനെ ദുഷ്ടസ്വഭാവികളുടെ സാമ്രാട്ട് ആയി മുദ്ര കുത്തുന്ന വിമര്ശചിതലുകൾ അന്ത്യ നിമിഷങ്ങളിൽ വേദന അല്ലാതെ മറ്റൊന്നും ശ്രീരാമൻ അനുഭവിച്ചില്ല എന്ന് മനസിലാക്കുന്നില്ല. മാനവവേദന സ്വന്തം ഉള്ളിലൊതുക്കി അതിൻ പ്രതി മഹത്വം സാധിക്കും, യശ്ശസ്ആർജ്ജിക്കാം എന്നൊക്കെ അറികെ തന്നെ അത് പുറത്തെടുക്കാതെ (സ്വാർത്‌ഥത അശേഷം ഇല്ലാത്തോരാൾക്കെ ഇത് പ്രവർത്തിക്കാനും നിവർത്തിക്കാനുമാവു !) സ്വയം ഹത്യ ചെയ്യുന്ന ശ്രീരാമമഹത്വത്തിനു മുന്നിൽ യേശുക്രിസ്തുവിന്റെ കുരിശുപീഢ പോലും എത്രയോ തുച്ഛം എത്ര നിസാരം ?

ശ്രീരാമൻ ഉള്ളറിഞ്ഞ് അനുഭവിച്ച ഈ മാനവപീഡ സഹനം എന്ന മനുഷ്യവംശത്തിൽ. നിന്നറ്റു പോകുന്നുവോ അന്ന് വരെക്കും ജിവത്തായി നിലനിൽക്കത്തന്നെ ചെയ്യും രാമന്റെ ജിവിതായനം ആകുന്ന രാമായണം . മാനവരിൽ മഹോന്നതനും ക്രൂശിന്റെ യേശുവിനും എന്തിന് സർവ്വസംഗപരിത്യാഗി ആയ ശ്രീബുദ്ധനു വരെ ഈ ഗോപ്യമാർന്ന ശ്രീരാമമഹത്വത്തിനു മുന്നിൽ പിടിച്ച് നിൽക്കുക അസാദ്ധ്യം. അങ്ങനെയിരിക്കെ ക്ഷുദ്രവിമര്ശകരുടെ കാര്യം പ്രത്യേകം പ്രസ്താവം ചെയ്യേണ്ട കാര്യമില്ലല്ലോ . ശ്രീരാമമഹത്വത്തിന്റെ തൊലിപ്പുറമേ നിസാരക്ഷതം വരുത്തുവാൻ പോലും പ്രശസ്തി പരിഗണനകൾ മാത്രം, കാംക്ഷിച്ചുള്ള ഇക്കൂട്ടരുടെ നിന്ദ്യ ഖണ്ഡനങ്ങൾക്ക് സാധ്യമാകുകയുമില്ല . ജീവനുറ്റ മാമരത്തെ കുത്തിവീഴ്ത്തുവാൻ ഒരു ചിതൽ സൈന്യത്തിനും സാധിക്കയില്ല തന്നെ!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here