കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷനും ആര്‍ രാമചന്ദ്രന്‍ അനുസ്മരണ സമിതിയും സംയുക്തമായി നല്‍കിവരുന്ന ആര്‍.രാമചന്ദ്രന്‍ കവിതാ അവാര്‍ഡ് അസീം താന്നിമൂടിന്റെ `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’എന്ന സമാഹാരത്തിന് .10,000 രൂപയും ശില്പവും പ്രശസ്തിപത്രവു അടങ്ങുന്നതാണ് പുരസ്‌കാരം.
അനിതാ തമ്പി,സജയ് കെ വി,വി ടി ജയദേവന്‍ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്. 2001ലെ മൂലൂര്‍ പുരസ്‌കാരവും 2022ലെ അബുദാബി ശക്തി പുരസ്‌കാരവും ഡോ.നെല്ലിക്കല്‍ മുരളീധരന്‍ പുരസ്‌കാരവും ഈ കൃതിക്കു ലഭിച്ചിരുന്നു.