കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പൂർവ വിദ്യാർഥിയുമായ ഡോ. ആർ. രാജശ്രീയെ തൃച്ചംബരം യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സംഗീതജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ഉപഹാരം നൽകി. സ്കൂൾ ബാലസഭയുടെയും വായനമുറിയുടെയും ഉദ്ഘാടനവും ചടങ്ങിൽ നടന്നു. പി.ടി.എ. പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ. പ്രസിഡന്റ് ദീപ രഞ്ജിത്, കെ. മുഹമ്മദ്, എം.വി. ശോഭന, ടി. അംബരീഷ്, സി.വി. സോമനാഥൻ, എം.ടി. മധുസൂദനൻ, കെ. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.