കവാലി ഫോട്ടോ പ്രദർശനം

 

ദർബാർ ഹാൾ ഗാലറിയിൽ ഫോട്ടോ പ്രദർശനം. കേരള ലളിതകലാ അക്കാദമിയുടെ പ്രദർശനത്തിൽ, മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ മധുരാജ് എടുത്ത 95 ഫോട്ടോകളാണുള്ളത്.

ഉസ്താദ് ഹാരിസ് ഭായി പ്രദർശനം ഉദ്ഘാടനം ചെയ്തു. കലാസ്വാദകരുടെ സദസ്സിന് മുന്നിൽ പ്രായം മാറ്റിവെച്ച് അദ്ദേഹം തബലയും ഹാർമോണിയവും വായിച്ചു. ബിസ്മില്ലാഖാൻ സമ്മാനിച്ച ഷഹനായി വായിച്ചാണ് ഉസ്താദ് ഹസൻ ഭായ് പഴയ സംഗീത സ്മരണകളുണർത്തിയത്.

മധുരാജിന്റെ ഫോട്ടോ പ്രദർശനം മറ്റു സ്ഥലങ്ങളിലെ ഗാലറികളിൽ കേരള ലളിതകലാ അക്കാദമി ഏറ്റെടുത്തു നടത്തുമെന്ന് അധ്യക്ഷനായിരുന്ന അക്കാദമി ചെയർപേഴ്സൻ മുരളി ചീരോത്ത് പറഞ്ഞു. സിദ്ദീഖ് മട്ടാഞ്ചേരി, ചിത്രകാരൻ സി. ഭാഗ്യനാഥ് എന്നിവർ സംസാരിച്ചു. ഡോ. രാജൻ ചേടമ്പ്രത്ത് സ്വാഗതവും മധുരാജ് നന്ദിയും പറഞ്ഞു. ആഗസ്റ്റ് 14 വരെയാണ് പ്രദർശനം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here