വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 25-ന് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി കന്നട, മലയാളം വിഭാഗത്തിലാണ് മത്സരം. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ.ഡി ചേംബറിൽ രാവിലെ 10.30-ന് മലയാളം വിഭാഗത്തിലും ഉച്ചയ്ക്ക് ശേഷം 2.30-ന് കന്നഡ വിഭാഗത്തിലും ആയിരിക്കും മത്സരം. താല്പര്യമുള്ള വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. മത്സരത്തിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖ കൊണ്ടുവരണം. തിരിച്ചറിയൽ രേഖ ഇല്ലാത്തവർ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം കരുതണം. ഫോൺ 04994 255145.