വിജനമാണിവിടം

വിജനമാണിവിടം
പക്ഷെ വിലങ്ങുകൾ

വേലികൾക്കും മതിലുകൾക്കും
പകരം പാദങ്ങൾക്ക്
വിള്ളലുകൾ വേദന
ചങ്ങലയായ് പിണച്ചു

മഞ്ഞിൽ നടന്ന ഇന്നലെയൊരുനാൾ
നേർത്ത ദർഭകൾ
പഞ്ചബാണങ്ങളായ്
ശൈത്യത്തിൻ മരവിപ്പിന്
മറയാകവേ അവ പോറ്റിയ
പുൽത്തകിടിയുടെ
ജീവനിലൊരാശ്വാസം കണ്ടു

വേരുകൾക്കപ്പുറം നേരിനെ
പുറം കാഴ്ച്ചയിൽ തേടുമ്പോഴും
നോവുകളൊന്നും വേരുകളാകുന്നതറിഞ്ഞില്ല
എങ്കിലും നനവുകൾ വറ്റാത്തതൊരനുഗ്രഹം
കനികൾ പറിക്കാത്തവരായാലും
കണ്ണുകൾക്കൊന്നുമപ്രിയമല്ലല്ലോ
കനിവും നിറവും ഊർജവുമെല്ലാം
ഇവിടെയാണല്ലോ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here