വൈറസിനെ പ്രതിരോധിക്കാൻ ലൈബ്രറികളടച്ച്‌ ഖത്തർ

വൈറസിനെ പ്രതിരോധിക്കാൻ ലൈബ്രറികളടച്ച്‌ ഖത്തർ

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി   ജാഗ്രതയോടെ ഖത്തർ. ഖത്തര്‍ ദേശീയ ലൈബ്രറിയും  താത്കാലികമായി അടച്ചു. ലൈബ്രറിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ലഭ്യമാവുമെന്ന് ഖത്തര്‍ നാഷനല്‍ ലൈബ്രറി വെബ്‌സൈറ്റ് അറിയിച്ചു.

ഇ-ബുക്കുകള്‍, ജേണലുകള്‍, മാഗസിനുകള്‍, പത്രങ്ങള്‍ എന്നിവ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ വായിക്കാവുന്നതാണ്. നേരത്തേ എടുത്ത പുസ്തകങ്ങള്‍ സ്വമേധയാ തന്നെ റിന്യൂ ചെയ്യപ്പെടും. ഈ കാലയളവില്‍ പിഴ ഈടാക്കില്ലെന്ന് ക്യുഎന്‍എല്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ലൈബ്രറിക്ക് പുറത്തുള്ള ഡ്രൈവ്  ത്രൂ ബുക്ക് ഡ്രോപ്പ് വഴിയും ലൈബ്രറിയുടെ പ്രധാന ഗേറ്റിന് അകത്തുള്ള റിട്ടേണ്‍ ബിന്നുകള്‍ വഴിയും പുസ്തകം മടക്കിനല്‍കാവുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here