‘പണിപാളി’യെന്നി-
താരോ പതുക്കെ
അറിവെച്ച വെള്ളം
പതഞ്ഞുച്ച പൊന്തും-
പെരുക്കം പിടഞ്ഞു
ഒരു കല്ലിലൂന്നി
ഇരു കല്ലടർന്നു.
തുടർകല്ലുകൾക്കായി
അടർക്കല്ലു തീർത്തു.
മടയിടം മണ്ണിൽ
മരിച്ചോരു വേരുകൾ
ചെമ്മരം താന്നി
ഭൂതൻ ചുരക്കള്ളി
പ്രവചനപ്പാലകൾ
ഉറങ്ങീല്ല രാവുകൾ
മുന്നിലും പിന്നിലും
കെട്ടുപൊട്ടിച്ചിതറും
നദനം മഹാനദി
ജടപിടിച്ചിടവഴി.
ഇടതിങ്ങി വേവുന്നമർഷം
കാന്തഭജനങ്ങൾ
കീഴ്‌മേൽ മറിക്കുന്നു
മഴമാവ് മലക്കണ്ണിൽ
പുഴക്കീറുകൾ പത.
വീട്ടുവഴികളിൽ മഞ്ഞു
മായുന്ന അക്ഷ
രേഖാംശ വിഭ്രമം
സഞ്ജയൻ കണ്ണുകൾ
മുറുക്കെയടച്ചു
മരിക്കുവാനാരുണ്ട്
മരിക്കാതെയാരുണ്ട്
ഉദ്വേഗമില്ല…
Click this button or press Ctrl+G to toggle between Malayalam and English