‘ക്യൂ-മലയാളം’ ഖത്തർ മലയാളി കൂട്ടായ്മ; സർഗസായാഹ്നം-2022 ഇന്നു മുതൽ

ഖത്തർ മലയാളികൾക്കിടയിലെ സർഗാത്മക സൗഹൃദകൂട്ടായ്മയായ ക്യൂ-മലയാളം വാർഷിക പരിപാടി ‘സർഗസായാഹ്നം-2022’ മെയ് 20 വെള്ളിയാഴ്ച ഐ സി സി അശോക ഹാളിൽ വച്ച് നടക്കും. പരിപാടിയിൽ പ്രമുഖ സിനിമാ-നാടക നടനും സാംസ്കാരിക പ്രവർത്തകനുമായ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി പങ്കെടുക്കും.

സാംസ്കാരിക സമ്മേളനം, കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, രംഗാവിഷ്കാരം തുടങ്ങി വ്യത്യസ്ത പരിപാടികൾ ചടങ്ങിനെ ശ്രദ്ദേയമാക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരികപരിപാടിയിൽ മുഖ്യാതിഥി ശിവജി ഗുരുവായൂർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കും.

ഐ.സി.സി പ്രസിഡണ്ട് പി.എൻ ബാബു രാജൻ, ക്യൂ-മലയാളം പ്രസിഡന്റ് ബദറുദ്ധിൻ.സി. മുഹമ്മദ്‌, ജനറൽ സെക്രട്ടറി ശ്രീകല പ്രകാശൻ, സർഗസായാഹ്നം ജനറൽ കൺവീനർ റിജാസ് ഇബ്രാഹീം, റേഡിയോ മലയാളം 98.6 സി.ഇ.ഒ അൻവർ ഹുസൈൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

രണ്ടാം ദിന പരിപാടിയിൽ ക്യൂമലയാളം കഴിഞ്ഞ വർഷം സംഘടിപ്പിച്ച കലാ-സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും സ്നേഹാദരം ചടങ്ങും കലാക്ഷേത്ര ഹാളിൽ നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here