യുവ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി വി ഷാജികുമാറിന് പ്രഫമ എ എസ് അനൂപ് സ്മാരക പുരസ്‌കാരം. സര്‍ഗപ്രതിഭയ്ക്കുള്ള പുരസ്‌കാരത്തിനാണ് ഇദ്ദേഹം അര്‍ഹനായത്. 5,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജനനം. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാള്‍ എന്നിവയാണ് ഷാജികുമാറിന്റെ കഥാസമാഹഹാരങ്ങൾ.
മാതൃഭൂമി ഓണ്‍ലൈന്‍ സബ് എഡിറ്ററായിരുന്ന അനൂപ് എ എസിന്റെ സ്മരണാര്‍ത്ഥം മഞ്ചേരി ഇന്റോഷയര്‍ എന്ന കൂട്ടായ്മയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
മെയ് 20 ന് മഞ്ചേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ജയരാജ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Click this button or press Ctrl+G to toggle between Malayalam and English