മഴപെയ്തപ്പോൾ
എൻറെ വയറ് നിറഞ്ഞു.
ആഹ്ലാദത്തോടെ,
അലക്ഷ്യമായി,
അത് പൊട്ടിയൊഴുകി.
ഞാൻ ഒഴുകേണ്ട
വഴികളിലെല്ലാം,
നിങ്ങളുടെ
എച്ചിലുകൾ മാത്രം.
എൻറെ വഴികൾ
അവ മുടക്കി.
നിങ്ങളുടെ വിഴുപ്പുകൾ ചുമന്ന്,
എൻറെ മാറിടം കറുത്തു. നാറിത്തുടങ്ങിയ
എൻറെ ശരീരത്തിൽ ഇന്ന്, ശുദ്ധജലത്തിന് പകരം
അഴുക്കായ വെള്ളവും
ചേറും ചെളിയും മാത്രം.