ആകാശം നന്നായി തെളിഞ്ഞു. ഒരു തരിമഴക്കാറുപോലുമില്ല. കാട്ടിനുള്ളിലെ മരക്കൂട്ടങ്ങൾക്കിടയിൽ, പേടിച്ചരണ്ടു നിന്ന ആനക്കൂട്ടം മെല്ലെ പുറത്തേക്കു നടന്നു. അവ മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങുകയാണ്. ഭീമനാനയാണ് അവരുടെ നേതാവ്. ഏറ്റവും മുന്നിൽ നടക്കുന്നതും അവൻ തന്നെയാണ്.“ഇന്നലെ പൊരിഞ്ഞ മഴയായതിനാൽ വെള്ളം കലങ്ങിമറിഞ്ഞിട്ടുണ്ടാവും. ”ഭീമൻ ആനക്കൂട്ടങ്ങളോടായി പറഞ്ഞു.“അയ്യോ! അപ്പോൾ ഇന്നു നമ്മൾ കലങ്ങിയ വെള്ളം കുടിക്കേണ്ടിവരുമോ അച്ഛാ?” ഭീമന്റെ മകൻ ഹീമനാണ് അതു ചോദിച്ചത്. ഹീമന് അധികം പ്രായമായിട്ടില്ല. അവൻ ജനിച്ചിട്ട് മൂന്നാലു മാസമേ ആയിട്ടുള്ളു.“അതൊന്നും സാരമില്ല മോനേ, മഴ പെയ്‌താൽ വെള്ളം കലങ്ങും. ഒപ്പം പുഴയിലെ ഒഴുക്കും കൂടും. ആ ഒഴുക്കിലെങ്ങാനും പെട്ടാലുണ്ടല്ലോ?” ഭീമൻ മോനെ നോക്കി തുമ്പിക്കൈ വീശിക്കൊണ്ടു തുടർന്നു. “ നമ്മുടെ കഥ കഴിഞ്ഞതു തന്നെ.”അച്്ഛൻ പറഞ്ഞതു കേട്ട് അവൻ പേടിച്ചുപോയി. അതുകൊണ്ട് അവൻ ഏറ്റവും പിന്നിലായി നടപ്പ്. ആനക്കൂട്ടം നടന്നു നടന്നു പുഴക്കരയിലെത്തി. ഭീമൻ അവർക്കെല്ലാം കാവൽ നിന്നു. എന്നിട്ടു പറഞ്ഞു. “വേഗം വെള്ളം കുടിച്ചോ. എന്തായാലും ഇന്ന് പേടിക്കാനില്ല. ഇന്നലെ പൊരിഞ്ഞ മഴയായതിനാൽ മനുഷ്യരാരും കാട്ടിൽ വരില്ല.‘നമ്മുടെ ഭാഗ്യം, അല്ലേ അച്്ഛ.!” ഹീമാൻ പറഞ്ഞു. അതുകേട്ട് ഭീമൻ അവനെ മെല്ലെ തലോടി. എന്നിട്ട് പറഞ്ഞു. “മോനും നോക്കിനിൽക്കാതെ വെള്ളം കുടിച്ചോ! അല്ലെങ്കിൽ ദാഹിക്കും. ”അയ്യോ എനിക്കീ കലക്കവെള്ളം വേണ്ട“. മറ്റുള്ള ആനകളെല്ലാം അതുകേട്ട് ചിരിച്ചു.പെട്ടെന്ന് എന്തോ കാഴ്‌ച കണ്ട് ഹീമൻ ചിരിക്കാൻ തുടങ്ങി.”ഹായ്, അതുകണ്ടോ! നല്ല രസം! അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.“എന്താ മോനേ, നീ എന്തു കണ്ടിട്ടാ ഇത്ര ചിരിക്കുന്നത്?” ഭീമൻ ദൂരേക്കു തുമ്പിക്കൈ ചൂണ്ടി. എന്നിട്ട് ചോദിച്ചു.’അച്ഛാ, ദാ ഒരു പാറ ഉരുണ്ടു വരുന്നു.! ഹായ്! ഹായ്!“ങേ! പാറയോ? എവിടെ?” ഭീമൻ അത്‌ഭുതത്തോടെ പുഴയിലേക്കു നോക്കി.ങേ! ഭീമൻ വളരെ ദൂരെ നിന്ന് എന്തോ ഉരുണ്ടു വരുന്നതു കണ്ടു.“ബിന്നീ, അതൊരു പാറയാണെന്നു തോന്നുന്നില്ല. മറ്റെന്തോ ആണ്!” ഭീമൻ ബിന്നിയോട് പറഞ്ഞു.‘അയ്യോ, അതൊരു ആനക്കുട്ടിയാണെന്നു തോന്നുന്നു! കഷ്‌ടം! ആ പൊരിഞ്ഞ മഴയത്ത് കാൽ തെറ്റി വീണതാവും“.ബിന്നി പറയുന്നതു ശരിയാണെന്ന് ഭീമനും തോന്നി ”ആ പാവത്തെ എങ്ങനെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!“ ബിന്നി പറഞ്ഞു.അടുത്ത നിമിഷത്തിൽ ’ഭ്‌ളും‘ എന്നൊരു ശബ്‌ദം കേട്ടു. ആനക്കൂട്ടം ഞെട്ടിത്തിരിഞ്ഞു നോക്കി.”അയ്യോ! അച്ഛൻ വെള്ളത്തിൽ വീണു! അയ്യോ അമ്മേ……“ ഭീമൻ വെള്ളത്തിലേക്ക് എടുത്തു ചാടിയതു കണ്ട് ഹീമൻ പൊട്ടിക്കരയാൻ തുടങ്ങി. ഹീമൻ മാത്രമല്ല, മറ്റാനകളും ഭയന്നുപോയി. കുത്തിയൊഴുക്കിൽ എടുത്തു ചാടിയ ഭീമൻ തിരിച്ചു വന്നില്ലെങ്കിൽ…..! അടുത്ത നിമിഷത്തിൽ ഒരാനകൂടി പുഴയിലേക്കു ചാടി.ഭീമന്റെ അനിയൻ ഡിമ്മനായിരുന്നു അത്അപ്പോഴേക്കും ഒഴുകിവന്ന ആന അടുത്തെത്തിയിരുന്നു. ”ഭീമൻചേട്ടാ, ഇവനെ എങ്ങനെയെങ്കിലും കരയ്‌ക്കെത്തിക്കണം.“ ഡിമ്മൻ പറഞ്ഞു.”നമുക്കിവനെ മെല്ലെ കരയ്‌ക്കടുപ്പിക്കാം. സൂക്ഷിക്കണേ ഡിമ്മാ. നല്ല ഒഴുക്കുണ്ട്. എന്തായാലും കുറെ താഴേക്ക് ഒഴുക്കിനൊപ്പം നീന്തേണ്ടിവരും.“ ഭീമൻ പറഞ്ഞു.ഹീമൻ അപ്പോഴും കരയ്‌ക്കു നിന്ന് ഉച്ചത്തിൽ കരയുകയായിരുന്നു. അവനെ ബിന്നി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, അതൊന്നും കാണാൻ ഭീമനു കഴിഞ്ഞില്ല. ഒഴുക്കിൽപ്പെട്ട ആനക്കുട്ടിയെ രക്ഷിക്കണം. ഇതായിരുന്നു ഭീമന്റെ ചിന്ത. ഭീമനും കൂട്ടുകാരനും കൂടി കുത്തിയൊഴുക്കിൽ തുഴഞ്ഞും തുടിച്ചും ശരിക്കും കഷ്‌ടപ്പെട്ടു. അവൻ തുമ്പിക്കൈകൊണ്ട് ചുറ്റി വലിച്ച് മെല്ലെ മെല്ലെ ഒഴുകിവന്ന ആനയെ കരയ്‌ക്കടുപ്പിച്ചു. പക്ഷേ, അപ്പോഴേക്കും അവർ കുറെ ദൂരം ഒഴുക്കിനൊപ്പം പൊയ്‌ക്കഴിഞ്ഞിരുന്നു.”ഹൊ, എന്നാലും ഭീമൻ ചേട്ടന്റെ ധൈര്യം സമ്മതിക്കണം. ചേട്ടനുണ്ടായതുകൊണ്ട് ഇവനെ കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞു.“ ഡിമ്മൻ കിതച്ചുകൊണ്ടു പറഞ്ഞു. അപ്പോഴേക്കും മറ്റാനകളെല്ലാം അങ്ങോട്ടു പാഞ്ഞുവന്നു. ഭീമൻ അപകടമൊന്നും കൂടാതെ നിൽക്കുന്നതു കണ്ടപ്പോൾ ബിന്നിക്കു സമാധാനമായി.”ഹാവൂ, ദൈവം രക്ഷിച്ചു. ഞങ്ങൾക്കൊക്കെ ഇപ്പഴാ സമാധാനമായത്.“ ബിന്നി പഞ്ഞു.ബിന്നി ഇത്രയും പറഞ്ഞ് ഒഴുകിവന്ന ആനക്കുട്ടിയുടെ അടുത്തേക്കു ചെന്നു. പെട്ടെന്ന് ബിന്നി ഒന്നു ഞെട്ടി. അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.ങേ! താൻ സ്വപ്‌നം കാണുകയാണോ? ” ദൈവമേ, ഈ കാണുന്നതെല്ലാം സത്യമാണോ?“ ”ദൈവമേ, ഈ കാണുന്നതെല്ലാം സത്യമാണോ? “ ദൈവമേ, ഈ കാണുന്നതെല്ലാം സത്യമാണോ?” ബിന്നി ഇടറുന്ന ശബ്‌ദത്തോടെ പറഞ്ഞു. പിന്നെ ഒറ്റക്കരച്ചിലായിരുന്നു.“ബിംബൂ, എന്റെ മോനേ” – എന്നു വിളിച്ച് ബിന്നി അവനെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പുണർന്നു. പക്ഷേ, ബിംബുവിന് അനക്കമില്ലായിരുന്നു! പകുതിയടഞ്ഞ കണ്ണുകളുമായി കിടക്കുന്ന അവനെ കണ്ട് ബിന്നി സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഹീമന് അമ്മ കാണിക്കുന്നതെന്താണെന്നു മനസ്സിലായില്ല. ആ ആനക്കുട്ടിയെയും അമ്മ മോനേ എന്നാണല്ലോ വിളിച്ചത്. അപ്പോൾ ഒഴുകിവന്ന ആന തന്റെ ചേട്ടനാണോ? അമ്മയുടെ സങ്കടം കണ്ടപ്പോൾ ഹിമന്റെയും കണ്ണുകൾ നിറഞ്ഞു.
Generated from archived content: _j_k7.html.xml Author: venu_variyath