കുട്ടിയും ചക്കിയും

കുട്ടി:
വാലുംകുലുക്കിക്കൊണ്ടോടുന്ന ചക്കീ നീ
കാലത്തെഴുന്നേറ്റാലെന്തു ചെയ്യും?
ചക്കി:
കാപ്പി കുടിച്ചിട്ടു കുഞ്ഞുങ്ങള്‍ പോകുമ്പോള്‍
പാത്രങ്ങളൊക്കെ ഞാന്‍ നക്കിവയ്ക്കും.
കുട്ടി:
പാത്രങ്ങള്‍ നക്കി തുടച്ചുകഴിയുമ്പോള്‍
പാണ്ടന്‍ കറുമ്പി നീയെന്തു ചെയ്യും?
ചക്കി:
കോലോത്തെയമ്മമാര്‍ കൂട്ടാനരിയുമ്പോള്‍
കാലിലുരുമ്മിഞാന്‍ കൂട്ടിരിക്കും
കുട്ടി:
അമ്മമാര്‍ കൂട്ടാനരിഞ്ഞു കഴിയുമ്പോള്‍
അമ്മിണിപ്പൂച്ചേ നീയെന്തു ചെയ്യം?
ചക്കി:
മുത്തശ്ശിയമ്മ മുറുക്കാനിടിക്കുമ്പോള്‍
സൂത്രത്തില്‍ ഞാന്‍ ചെന്നിരിക്കും
കുട്ടി:
മുത്തശ്ശിയമ്മ മുറുക്കിക്കഴിയുമ്പോള്‍
ചക്കരേ, നീ പിന്നെയെന്തു ചെയ്യും?
ചക്കി:
ഉച്ചയ്ക്കു കുട്ടികളൂണു കഴിക്കുമ്പോള്‍
എച്ചിലും വറ്റും പെറുക്കിത്തിന്നും
കുട്ടി:
എച്ചിലും വറ്റും പെറുക്കിക്കഴിച്ചിട്ടു
കൊച്ചമ്മണി പിന്നെയെന്തു ചെയ്യും?
ചക്കി:
അമ്മയകത്തു മയങ്ങാന്‍ കിടക്കുമ്പോള്‍
പമ്മി ഞാന്‍ ചെന്നരികത്തിരിക്കും.

Generated from archived content: kutti1_july23_13.html Author: vayalar-gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English