ഓണം വന്നപ്പോൾ
പൊന്നണിഞ്ഞോണം വിരുന്നുവന്നേ
പൊന്നമ്മയ്‌ക്കോണത്തിരക്കു തന്നെ!
നന്നെപ്പുലർച്ചയ്‌ക്കുണർന്നിടേണം
പിന്നെക്കുളിച്ചു തൊഴുതിടേണം.
ഓമനമക്കളെ ചാരെവേണം
ഓണപ്പുടവയണിയിക്കണം.
ഓണവിരുന്നുകാരെത്തിടുമ്പോൾ
ഒന്നും കുറയാതെ നോക്കിടേണം
ഓണവിഭവമൊരുക്കിടേണം
ഓണത്തമാശയിൽ പങ്കുവേണം
അങ്ങേതിലിങ്ങേതിലെത്തിടേണം
‘അങ്ങേരെ’യിഷ്‌ടവും നോക്കിടേണം.
ചിങ്ങം വന്നു
വന്നണഞ്ഞു മന്ദം
പൊന്നണിഞ്ഞു ചിങ്ങം.
തുളളിയെത്തിയിമ്പം
തുമ്പികൾ തുളളാട്ടം.
കാറ്റിലെത്തി ഗന്ധം
പൂക്കൾതൻ സുഗന്ധം
കിളികളോമൽ ഗീതം
കളകളാ സംഗീതം
ഓടിയെത്തി ചിങ്ങം
ഓണമാസ ചിങ്ങം…!
Generated from archived content: poem_onamvanapol.html Author: usman_moothedam