തുളളിത്തുളളി പാറിനടക്കും
പുളളിക്കിളിയേ പൂങ്കിളിയേ
പുളളിയുടുപ്പിട്ടെന്നോടൊപ്പം
പളളിക്കൂടം പോരുന്നോ?
ഉണ്ണാൻ വെണ്ണച്ചോറുതരാം
എണ്ണങ്ങൾ വശമാക്കീടാം.
അക്ഷരമാല പഠിപ്പിക്കാം
പല്ലിക്കുഞ്ഞേ പോരുന്നോ?
Generated from archived content: kuttinaden_apr1.html Author: usman_moothedam