മഞ്ഞക്കുരുവീ തേൻകുരുവീ
കുഞ്ഞിക്കയ്യിലിരിക്കാമോ?
കഞ്ഞി വിളമ്പിത്തന്നെന്നാൽ
കുഞ്ഞിക്കവിതകൾ ചൊല്ലാമോ?
മഞ്ഞപ്പുടവയണിഞ്ഞെന്നും
മഞ്ഞുംമഴയും കൊളളുമ്പോൾ
മാറ്റിപ്പുടവയുടുക്കാഞ്ഞാൽ
പിഞ്ഞിപ്പറ്റെക്കീറില്ലേ…?
Generated from archived content: kuttinadan_apr16.html Author: usman_moothedam