കിട്ടുവിന്റെ വീട്ടിലെട്ട്
കുട്ടികളാം കൂട്ടരേ…!
കുട്ടവിറ്റിട്ടെട്ടിനേയും
കിട്ടുതന്നെ പോറ്റണം.
കിട്ടിടുന്ന ‘തുട്ടു’കൊണ്ട്
കിട്ടു പട്ട മോന്തിടും.
കിട്ടുവിന്റെ കുട്ടികളോ
പട്ടിണി കൊണ്ടൊട്ടിയും…!
Generated from archived content: kutti_july25.html Author: usman_moothedam
Click this button or press Ctrl+G to toggle between Malayalam and English