പരീക്ഷയെല്ലാം തീര്‍ന്നപ്പോള്‍
പള്ളിക്കൂടമടച്ചപ്പോള്‍
പിള്ളേര്‍ക്കുള്ളീല്‍ സന്തോഷം
തുള്ളിച്ചാടി നടക്കാലോ
അമ്മാത്തേക്കുടനെത്തേണം
അച്ഛാത്തേയ്ക്കും പോകേണം
കൂട്ടരൊത്തു കളിക്കേണം
കൂട്ടുകൂടി നടക്കേണം
ഉല്ലാസത്തിന്‍ നാളുകളേ
ഉത്സവത്തില്‍ നാളുകളേ
പുതുവര്‍ഷത്തിന്‍ നാളുകളേ
പുതുവര്‍ഷത്തിന്‍ സുദിനത്തില്‍
ആനന്ദിച്ചു തിരിച്ചെത്താം
നന്മ നിറഞ്ഞൊരു പുതുവര്‍ഷം
നിങ്ങള്‍ക്കീശ്വരനരുളട്ടെ
Generated from archived content: poem1_oct7_13.html Author: suresh_mookanoor